|    Nov 23 Thu, 2017 10:32 pm
FLASH NEWS
Home   >  National   >  

കമല്‍ ഹാസനെ പിന്തുണച്ച് നടന്‍ അരവിന്ദ് സ്വാമി

Published : 4th November 2017 | Posted By: shins

ചെന്നൈ: രാജ്യത്ത് ഹിന്ദു ‘തീവ്രവാദ’മുണ്ടെന്ന കമല്‍ഹാസന്റെ പ്രസ്താവനയെ പിന്തുണച്ച് പ്രകാശ്‌രാജിനു പിന്നാലെ  നടന്‍ അരവിന്ദ് സ്വാമിയും രംഗത്ത്. ഒരു വ്യക്തി നിയമവിധേയമല്ലാത്ത മാര്‍ഗ്ഗത്തിലൂടെ, അക്രമത്തിലൂടേയും പ്രകോപനത്തിലൂടേയും പൊതുജനത്തിന് മേല്‍ തന്റെ ലക്ഷ്യങ്ങള്‍ രാഷ്ട്രീയമായും അടിച്ചേല്‍പ്പിക്കുന്നതാണ് തീവ്രവാദമെന്ന് അരവിന്ദ് സ്വാമി പറയുന്നു. ട്വിറ്ററിലൂടെയാണ് അരവിന്ദ് സ്വാമി പ്രതികരണം നടത്തിയത്. നേരത്തെ കമല്‍ഹാസന് പിന്തുണയുമായി പ്രകാശ് രാജും രംഗത്തെത്തിയിരുന്നു. മതത്തിന്റെ പേരില്‍ ഭയം പടര്‍ത്തുമ്പോള്‍ അത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണെന്ന് നേരത്തേ പ്രകാശ് രാജും ചോദിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക