|    Oct 20 Sat, 2018 6:45 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കമല്‍സി ചവറ നോവല്‍ കത്തിച്ചു

Published : 15th January 2017 | Posted By: fsq

kamal-c-chavara

കോഴിക്കോട്: ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം വച്ച് കേസെടുക്കുകയും തുടര്‍ച്ചയായി പോലിസ് ഉപദ്രവിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ച് എഴുത്തുകാരനായ കമല്‍സി സ്വന്തം നോവല്‍ പരസ്യമായി കത്തിച്ചു. ശ്മശാനങ്ങളുടെ നോട്ട്പുസ്തകം എന്ന നോവലാണ് ഇന്നലെ വൈകീട്ട് 4.30ന് കിഡ്‌സണ്‍ കോര്‍ണറില്‍ വച്ച് കത്തിച്ചത്. മൂന്നുമണിയോടെ പുസ്തകത്തെ പ്രതീകാത്മകമായി പൊതുദര്‍ശനത്തിന് വച്ചു. പുസ്തകം കത്തിക്കുമെന്ന് പ്രഖ്യാപിച്ചതിനുശേഷം കേരളത്തിലെയോ കോഴിക്കോട്ടെയോ പ്രധാന സാംസ്‌കാരിക പ്രവര്‍ത്തകരൊന്നും വിളിച്ചില്ലെന്ന് കമല്‍സി പറഞ്ഞു. സക്കറിയ മാത്രമാണ് വിളിച്ചത്. കത്തിക്കുന്നത് സമരമാണെന്ന് ഉള്‍ക്കൊണ്ടെന്ന് സക്കറിയ പറഞ്ഞു. നിരവധി സാധാരണക്കാര്‍ വിളിച്ചു. രാജ്യദ്രോഹക്കേസില്‍ നിന്ന് എന്നെ ഒഴിവാക്കാമെന്നാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. യുഎപിഎ കേസുകള്‍ പുനപ്പരിശോധിക്കാമെന്നും പറയുന്നു. എനിക്കിതില്‍ വിശ്വാസമില്ല. നേരത്തേ എന്റെ പേരില്‍ കേസ് ഇല്ലെന്ന് പറഞ്ഞതിനുശേഷമാണ് പോലിസ് നിരന്തരമായി വീട്ടിലും നാട്ടിലുമെല്ലാം എത്തി ഭീതി പടര്‍ത്തുന്നത്. നദീറിനെതിരേ യുഎപിഎ ഇല്ലെന്ന് ഡിജിപി പറഞ്ഞെങ്കിലും ഹൈക്കോടതിയില്‍ കൊടുത്ത റിപോര്‍ട് പ്രകാരം നദീര്‍ പ്രതിയാണ്. കൂടാതെ നിരവധി പേര്‍ യുഎപിഎ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് കഴിയുന്നു. പിണറായി-നരേന്ദ്രമോദി കൂട്ടുഭരണകാലത്ത് സ്വന്തം പുസ്തകം ചുട്ടെരിക്കലും എഴുത്ത് നിര്‍ത്തലും സര്‍ഗാത്മക രാഷ്ട്രീയമാണ്. ഇതിന് ശേഷം കേരളത്തില്‍ കത്തിക്കലുകളുണ്ടാവുമെന്നാണ് കരുതുന്നത്. സമരരംഗങ്ങളില്‍ യുവാക്കള്‍ക്ക് ഭയമില്ലാതെ പോവാന്‍ ആവുമെന്ന് കരുതുന്നു. ഇതല്ലെങ്കില്‍ എഴുത്ത് നിര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ശേഷം പുസ്തകത്തിലെ വിവാദമായ ഒമ്പതാം അധ്യായത്തിലെ ചെറിയൊരു ഭാഗം അദ്ദേഹം വായിച്ചു. തുടര്‍ന്ന് വിവിധ സംഘടനാ നേതാക്കള്‍ സംസാരിച്ചു. ജനകീയ മനുഷ്യാവകാശപ്രസ്ഥാനം ഭാരവാഹി ഡോ. പി ജി ഹരി, ജി എം അരുണ്‍, എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടി, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശേഷമാണ് മണ്ണെണ്ണയില്‍ മുക്കിയ പന്തം ഉപയോഗിച്ച് പുസ്തകം കത്തിച്ചത്. പ്രതിഷേധത്തിന് പിന്തുണയുമായി വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും എത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss