|    Jun 25 Sun, 2017 12:20 am
FLASH NEWS
Home   >  Movies   >  

കമലും ഗൗതമിയും വേല്‍പിരിഞ്ഞു

Published : 1st November 2016 | Posted By: Navas Ali kn

kamal
വിവാഹം കഴിക്കാതെ വര്‍ഷങ്ങളായി ഒന്നിച്ചു ജീവിക്കുന്ന തെന്നിന്ത്യന്‍ ചലച്ചിത്ര താരങ്ങളായ കമല്‍ഹാസനും ഗൗതമിയും വേര്‍പിരിഞ്ഞു. ഗൗമതി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. വിവാഹത്തില്‍ വിശ്വസിക്കാതെ ഇരുവരും 13 വര്‍ഷമാണ് ഒന്നിച്ചു കഴിഞ്ഞത്. ബിസിനസ്സുകാരനായ സന്ദീപ് ഭാട്യയെ വിവാഹം ചെയ്തിരുന്ന ഗൗതമിക്ക് ഒരു മകളുണ്ട്. നടി സരികയെയായിരുന്നു കമല്‍ഹാസന്‍ വിവാഹം ചെയ്തിരുന്നത്. നടി ശ്രുതി ഹാസനുള്‍പ്പടെ രണ്ടു മക്കളാണ് ഇതിലുള്ളത്. കമലും ഗൗതമിയും ഈ ദാമ്പത്യ ബന്ധങ്ങള്‍ വേര്‍പെടുത്തിയാണ് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരുന്നത്. വേര്‍പിരിയാനുള്ള തീരുമാനം ഹൃദയഭേതകമാണെന്നും ഗൗതമി വെളിപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക