|    Jan 23 Mon, 2017 10:18 am
FLASH NEWS

കമലും എംടിയും നാടിന്റെ സമ്പത്ത്

Published : 11th January 2017 | Posted By: Navas Ali kn

gl-tcr-kodungallur-binoy-viswam

കൊടുങ്ങല്ലൂര്‍: കമലും എംടിയും നാടിന്റെ സമ്പത്താണെന്നും അവരെ ഒറ്റപ്പെടുത്തുവാന്‍ കേരളജനത അനുവദിക്കുകയില്ലെന്നും മുന്‍മന്ത്രി എം എ ബേബി പറഞ്ഞു. കമലിന് കൊടുങ്ങല്ലൂര്‍ കൂട്ടായ്മയൊരുക്കിയ ജന്‍മനാടിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ സി സി വിപിന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനങ്ങളെയും സാഹിത്യകാരന്‍മാരെയും സാംസ്‌കാരികനായകന്‍മാരെയും ഇല്ലായ്മചെയ്യുവാനാണ് ബിജെപി ശ്രമമെന്നും ഇന്ത്യയുടെ ചരിത്രം അറിയാത്തവരാണു സംഘപരിവാരവും ആര്‍എസ്എസും ബിജെപിയുമെന്ന് മുന്‍മന്ത്രി ബിനോയ് വിശ്വം പറഞ്ഞു. വി ടി ബല്‍റാം എംഎല്‍എ, വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, ഇ ടി ടൈസണ്‍ എംഎല്‍എ, പ്രഫ. അരുണന്‍ എംഎല്‍എ, കഥാകൃത്ത് വൈശാഖന്‍, സാറാ ജോസഫ്, കെ വേണു, സംവിധായകരായ ലാല്‍ ജോസ്, ആഷിഖ് അബു, നടി റീമ കല്ലിങ്കല്‍, എന്‍ മാധവന്‍കുട്ടി, സുനില്‍ പി ഇളയിടം, കെ ആര്‍ ജൈത്രന്‍, സാബു ഇരേഴത്ത് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 433 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക