|    Oct 19 Fri, 2018 9:58 am
FLASH NEWS
Home   >  Kerala   >  

കമലിന് എസ്ഡിപിഐ ബന്ധം, തീവ്രവാദി, രാജ്യം വിടണം: എഎന്‍ രാധാകൃഷ്ണന്‍

Published : 9th January 2017 | Posted By: mi.ptk

kamal

കോഴിക്കോട്: എസ്ഡിപിഐ പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിടണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍.
തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാളാണ് കമല്‍. എസ്ഡിപിഐ പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണദ്ദേഹം. നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് കമലിനു കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമെന്നും രാജ്യത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിനോടു കമലിന്റെ നിലപാടു രാജ്യത്തിനു യോജിച്ചതല്ല.
ദേശീയത അംഗീകരിക്കുന്നില്ലെങ്കില്‍ കമല്‍ രാജ്യം വിടണമെന്നും ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ഗ്രാമങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചെ ഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ചെ ഗുവേരയുടെ ചിത്രങ്ങള്‍ എടുത്ത് മാറ്റണം.ഗാന്ധിജിക്കും വിവേകാനന്ദനും മദര്‍ തെരേസയ്ക്കും ഒപ്പം വയ്ക്കാന്‍ കൊള്ളാവുന്ന ചിത്രമല്ല ചെ യുടേത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് ചെഗുവേര. നിരവധി കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ചെ. പ്രാകൃതമായ കൊലപാതകങ്ങള്‍ നടത്തിയ അദ്ദേഹം അക്രമകാരിയായിരുന്നു. കറുത്ത വര്‍ഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ആളാണ് ചെയെന്നും മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും സ്റ്റാലിന്റെയും ചിത്രങ്ങള്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അതിനാല്‍ ചെ ഗുവേരയുടെ ചിത്രങ്ങള്‍ എടുത്ത് മാറ്റണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണു തീവച്ചും വെട്ടിയും ജനങ്ങളെ കൊല്ലാന്‍ നടക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു നേതാക്കളുണ്ടല്ലോ, അവരുടെ ചിത്രം വയ്ക്കട്ടെ, ഇഎംഎസിന്റെയും എകെജിയുടെയും ചിത്രം വയ്ക്കട്ടെ. ഗോഡ്‌സെയുടെ ചിത്രം വയ്ക്കുന്നതിനെയും ബിജെപി അംഗീകരിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss