|    Jul 21 Sat, 2018 9:31 am
FLASH NEWS
Home   >  Kerala   >  

കമലിനു പോലിസ് സുരക്ഷ ഏര്‍പ്പെടുത്തണം : റോയ് അറക്കല്‍

Published : 13th January 2017 | Posted By: Navas Ali kn

SDPI

കോഴിക്കോട്: ബിജെപി ഭീഷണി ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ സംവിധായകന്‍ കമലിനു വൈ കാറ്റഗറി പോലിസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ എസ്ഡിപിഐ ദക്ഷിണമേഖല ലീഡേഴ്‌സ് മീറ്റ് കുന്ദമംഗലം വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവിന്ദ പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, ഡോ. എം എം കല്‍ബുര്‍ഗി തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്ത ഫാഷിസ്റ്റ് ശക്തികള്‍ എം ടി വാസുദേവന്‍ നായര്‍ക്കും കമലിനുമെതിരെ സമാന ഭീഷണിയുയര്‍ത്തുമ്പോള്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്ക് കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് ഫാഷിസ്റ്റുകള്‍ വധശിക്ഷ നടപ്പിലാക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ എംടിക്കെതിരേയും കമലിനെതിരേയും കുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണ്. ഇനി എന്ത് സംഭവിക്കുമെന്ന് ആശങ്കയിലാണ് കേരളീയര്‍. ബിജെപിയുടെ ഗുണ്ടായിസം തടയാന്‍ ഇരട്ടച്ചങ്കുള്ള പിണറായിക്ക് സാധിക്കുന്നില്ലെങ്കില്‍ എസ്ഡിപിഐ തെരുവില്‍ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss