|    May 25 Thu, 2017 1:07 am
FLASH NEWS

കബീര്‍ ഓടിയെത്തി;ഹലീലിനെ രക്ഷിക്കാനായില്ല

Published : 6th October 2016 | Posted By: Abbasali tf

ആര്‍പ്പൂക്കര: വര്‍ഷങ്ങള്‍ക്കു മുമ്പ് താഴത്തങ്ങാടിയില്‍ ബസ് ആറ്റിലേക്കു മറഞ്ഞിപ്പോള്‍ രക്ഷകനായി ഓടിയെത്തിയ കടത്തുകരാനായ കബീറാണ് ഇന്നലെ ഇതേ ആറ്റില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥിയായ ഹലീലിനെ വെള്ളത്തിനടയില്‍ നിന്നു പൊക്കിയെടുത്തത്. അപകടം നടന്ന സ്ഥലത്തു നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെ മാറി ചുങ്കം സെമിനാരി കടവിലെ കടത്തുകാരനാണ് താഴത്തങ്ങാടി പ്ലാത്തടപ്പറമ്പില്‍ കബീര്‍ (52).താഴത്തങ്ങാടി കുളപ്പുരകടവില്‍ ഒരാള്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ടു എന്നറിഞ്ഞ ഉടന്‍ കബീര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. ആറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഈ സമയം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും വള്ളിപ്പറമ്പില്‍ ഷാജഹാനും തിരച്ചില്‍ നടത്തിയിരുന്നു. കബീര്‍ അറ്റിലേക്കു ചാടി ഏകദേശം 10 അടി താഴ്ചയില്‍ നിന്ന് ഹലീലിനെ പൊക്കിയെടുത്ത് കൊണ്ടുവരികയായിരുന്നു. വെള്ളത്തിനു മീതെ കുട്ടിയെ എത്തിച്ച ഉടന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നു ഇരുവരേയും കരയില്‍ എത്തിച്ചു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹലീലിനെ രക്ഷിക്കാന്‍ കഴിയാത്തതില്‍ കബീര്‍ വളരെ ദുഖിതനായിരുന്നു. രണ്ടാം വാര്‍ഡില്‍ പ്രവേശിപ്പിച്ച് അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day