|    Dec 11 Mon, 2017 5:53 am

‘കബാലി ചോര്‍ന്നെഡാ’…

Published : 19th July 2016 | Posted By: mi.ptk

kabali-

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം കബാലി റിലീസിന് മുമ്പ് തന്നെ ഇന്റര്‍നെറ്റില്‍. ചിത്രത്തിന്റെ പൂര്‍ണ രൂപം ഡൗണ്‍ലോഡ് ചെയ്യാവുന്ന തരത്തില്‍ ചില ടോറന്റ് ഗ്രൂപ്പുകളിലാണ് പ്രത്യക്ഷപ്പെട്ടത്. വരുന്ന വെള്ളിയാഴ്ച തിയേറ്ററുകളിലെത്താനിരിക്കെ കബാലിയുടെ സെന്‍സര്‍കോപ്പി ചോര്‍ന്നതാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ കാരണം എന്ന് സംശയിക്കുന്നുണ്ട്.
റിലീസിന് മുമ്പ് തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കബാലിയുടെ നിര്‍മ്മാതാവ് എസ് തനു നേരത്തെ തന്നെ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 169 ഇന്റര്‍നെറ്റ് സേവന ദാതാക്കളെയും 225 വെബ്‌സൈറ്റുകളെയും തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഈ ഉത്തരവുകളെല്ലാം മറികടന്നാണ് കബാലി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക