|    May 28 Sun, 2017 12:23 pm
FLASH NEWS

കബാലിയ്ക്കായി ഉന്നതന്റെ ശിപാര്‍ശക്കത്തും

Published : 21st July 2016 | Posted By: G.A.G

Kabali

ചെന്നൈ : രജനീകാന്തിന്റെ കബാലി എന്ന ചിത്രത്തിന്റെ ടിക്കറ്റ് കിട്ടാന്‍ തമിഴ്‌നാട്ടിലെ മന്ത്രിയുടെ പി എ തിയേറ്റര്‍ ഉടമയ്ക്ക് ശിപാര്‍ശക്കത്തയച്ചതായി ആരോപണം. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കേ ആദ്യദിവസത്തെ ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടാനാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പിആര്‍ഡി മന്ത്രി കടമ്പൂര്‍ രാജുവിന്റെ പിഎ സ്വന്തം ലെറ്റര്‍പാഡില്‍ ശിപാര്‍ശക്കത്ത് നല്‍കിയതെന്നാണ് ആരോപണം. കത്തുമായി വരുന്നയാള്‍ക്ക് പത്തു ടിക്കറ്റ് നല്‍കണമെന്നാണ് പിഎയുടെ ആവശ്യം. കത്തിന്റെ പകര്‍പ്പ് പുറത്തുവന്നത് വിവാദമായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day