|    Aug 18 Sat, 2018 12:16 am
FLASH NEWS

കബളിപ്പിച്ചവരോട് പ്രതികാരം ചെയ്യാന്‍ വേങ്ങരയിലെ ജനങ്ങള്‍ കാത്തിരിക്കുന്നു: എം എം ഹസന്‍

Published : 26th September 2017 | Posted By: fsq

 

മലപ്പുറം: പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച കേന്ദ്ര,കേരള സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാന്‍ വേങ്ങരയിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് എം എം ഹസ്സന്‍. മലപ്പറം പാര്‍ലിമെന്റ് യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് താഴ്ച്ചയിലേക്ക് കുത്തനെ കൂപ്പ് കുത്തുകയും, വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യുകയാണ്,ഏറ്റവും വലിയ കായല്‍ കയ്യേറ്റക്കാരന്‍ തോമസ് ചാണ്ടിയെ ഈ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്തി കാണിക്കണം, പിണറായി സര്‍ക്കാര്‍ കയ്യേറ്റക്കാരുടെയും, ഭൂമാഫിയയുടെയും, കള്ള് കച്ചവടക്കാരന്റെയും സര്‍ക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി, പിണറായി സര്‍ക്കാരിനെതിരെയുള്ള അതി ശക്തമായ വിധിയെഴുത്താകും വേങ്ങരയിലെ തെരഞ്ഞെടുപ്പ്. യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ നെഞ്ചേറ്റിക്കഴിഞെന്നും അദ്ദേഹം പറഞ്ഞു. റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു,  വീക്ഷണം മുഹമ്മദ്, സി.എം.ബ്രിജേഷ് കുമാര്‍, പി.നിധീഷ്, ജൈസല്‍ എളമരം, സി.കെ.ഹാരിസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss