|    Aug 21 Tue, 2018 7:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കബഡി അസോസിയേഷന് എതിരേ നിയമനടപടിക്ക്

Published : 12th August 2018 | Posted By: kasim kzm

കൊച്ചി: കേരള കബഡി അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ക്കെതിരേ മുന്‍ ഭാരവാഹികള്‍. 2017ല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിരിച്ചുവിട്ട അസോസിയേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ യോഗം ചേര്‍ന്നു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തതായി ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമില്ലാത്ത സമിതിക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കിയതായും അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും മുന്‍ ഭരണസമിതി അറിയിച്ചു. ദുര്‍ഭരണത്തെ തുടര്‍ന്ന് 2017 ഒക്ടോബര്‍ 31നാണ് കേരള കബഡി അസോസിയേഷനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലാ അസോസിയേഷനുകളെ അറിയിക്കാതെ പുറത്താക്കപ്പെട്ട സെക്രട്ടറി വിജയകുമാറിന്റെ നേതൃത്വത്തില്‍ ഈ മാസം അഞ്ചിന് കൊച്ചിയില്‍ യോഗം ചേര്‍ന്നു പുതിയ സമിതിയെ തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞമാസം 28ന് ഫെഡറേഷന്‍ സസ്‌പെന്‍ഷനിലായിരുന്നു. അഞ്ചു ജില്ലാ അസോസിയേഷനുകള്‍ മാത്രം പങ്കെടുത്ത യോഗത്തില്‍ ജില്ലാതല, സംസ്ഥാന കബഡി ചാംപ്യന്‍ഷിപ്പുകളുടെ തിയ്യതിയും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ഹരജി അടുത്തയാഴ്ച കോടതി പരിഗണിക്കും. മുന്‍ പ്രസിഡന്റ് എം സുധീര്‍കുമാര്‍, മുന്‍ വൈസ് പ്രസിഡന്റ് കെ കെ മുരളീധരന്‍, എറണാകുളം ജില്ലാ മുന്‍ പ്രസിഡന്റ് സി എന്‍ പ്രദീപ്, തൃശൂര്‍ മുന്‍ ജോയിന്റ് സെക്രട്ടറി രതീഷ് കുമാര്‍, കണ്ണൂര്‍ മുന്‍ ജോയിന്റ് സെക്രട്ടറി ഒ കെ രാജേഷ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss