|    Dec 17 Sun, 2017 1:49 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കബഡിയില്‍ എട്ടാംതവണയും ഇന്ത്യതന്നെ ജേതാക്കള്‍

Published : 24th October 2016 | Posted By: SMR

അഹമ്മദാബാദ്: കബഡി ലോകകപ്പില്‍ ഇന്ത്യ എന്ന രാജ്യത്തിന് ലഭിച്ച എട്ടാമത്തെ ലോകകപ്പാണ് അഹമ്മദാബാദില്‍ ഇന്ത്യക്ക് ലഭിച്ചത്. കഴിഞ്ഞ മൂന്ന് തവണയും ഇറാന്‍ തന്നെ ഫൈനലില്‍ എതിരാളികളായി കളത്തിലിറങ്ങിയപ്പോള്‍ മൂന്നുതവണയും വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. ഇന്ത്യ നേടുന്ന തുടര്‍ച്ചയായ മൂന്നാം കിരീട നേട്ടം കൂടിയാണിത്.
ആവേശം നിറഞ്ഞ ഫൈനല്‍ മല്‍സരത്തില്‍ കളമറിഞ്ആടിയ ഇന്ത്യന്‍ താരങ്ങളുടെ വീറിന് മുന്നില്‍ ഇറാന്‍ നിഷ്പ്രഭമായി. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍  ഇന്ത്യയ്ക്ക് പിഴച്ചു. കൊറിയയുടെ മുന്നില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള മല്‍സരങ്ങളിലെല്ലാം ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു.
ഫൈനലില്‍ ആദ്യ പകുതി കൈവിട്ട ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. 13 നെതിരെ 18 പോയിന്റുകളുമായി ലീഡ് നേടിയ ഇറാനെ രണ്ടാം പകുതിയിലാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യന്‍ താരം അജയ് ഠാക്കൂര്‍ നടത്തിയ മാസ്മരിക പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 12 നിര്‍ണായക പോയിന്റുകളാണ് താരം സ്വന്തമാക്കിയത്. പ്രതിരോധനിരയില്‍ ഇന്ത്യയുടെ നിധിന്‍ തോമറും മികച്ച മുന്നേറ്റം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss