|    Sep 25 Tue, 2018 2:25 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

‘കഫ്ഫാറത്ത്’ ഹ്രസ്വചിത്രം റിലീസ് ചെയ്തു

Published : 13th June 2018 | Posted By: AAK

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഒരുപറ്റം യുവാക്കള്‍ വിസ്റ്റ ക്രിയേഷന്‍സിന്റെ ബാനറില്‍ തയ്യാറാക്കിയ ‘കഫ്ഫാറത്ത്’ ഹ്രസ്വ ചിത്രം റിലീസ് ചെയ്തു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ദമ്മാം അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു. തനിമ ദമ്മാം പ്രൊവിന്‍സ് പ്രസിഡന്റ് ഫാറൂഖ് സ്വച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സാജിദ് ആറാട്ടുപുഴ, പി എ എം ഹാരിസ്, അഷ്റഫ് ആളത്ത്, അമീന്‍ വി ചുനൂര്‍ സംസാരിച്ചു. ഒരാളുടെ ജീവിതത്തില്‍ അബദ്ധത്തില്‍ വന്നുപോയ തെറ്റിന്റെ പ്രായശ്ചിത്തത്തിനായുള്ള അന്വേഷണവും അതിനുള്ള പരിഹാരവുമാണ് ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രമേയം. അമീന്‍ വി ചൂനൂര്‍ രചനയും സഹസംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ സംവിധാനവും കാമറയും ബിജു പൂതക്കുളമാണ്. സഈദ് ഹമദാനി പരിപാടിയുടെ അവതാരകനായിരുന്നു. അണിയറ പ്രവര്‍ത്തകരായ അമീന്‍ വി ചൂനൂര്‍, ബിജു പൂതക്കുളം, ഫായിസ് ഹമീദ്, ജോഷി പാഷ, മുഹ്സിന്‍ മുഹമ്മദ്, സിദ്ദീഖ് ആലുവ, അര്‍ഷദ് അലി, സുബൈര്‍ പുല്ലാളൂര്‍, റഊഫ് ചാവക്കാട്, ശാമില്‍, സജാദ്, സിനാന്‍, ആദില്‍, നബ്ഹാന്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഷബീര്‍ ചാത്തമംഗലം, രാജു നായിഡു, മാലിക് മഖ്ബൂല്‍, റഫീഖ് കൂട്ടിലങ്ങാടി, റഷീദ് രണ്ടത്താണി, നൗഷാദ് തഴവ, സുബൈര്‍ ഉദിനൂര്‍, എം കെ ഷാജഹാന്‍ സമ്മാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss