|    Dec 19 Wed, 2018 12:59 pm
FLASH NEWS
Home   >  Kerala   >  

കഫീല്‍ഖാന് അവസാന നിമിഷം വിലക്ക്‌: കേരളത്തില്‍ എത്തില്ല

Published : 25th May 2018 | Posted By: sruthi srt

കോഴിക്കോട്: നിപ രോഗികളെ പരിചരിക്കാന്‍ കേരളത്തിലേക്ക് വരാനിരുന്ന യുപി ഡോക്ടര്‍ കഫീല്‍ ഖാന് അവസാന നിമിഷം വിലക്ക്. കേരളത്തിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് അദ്ദേഹത്തോട് വരേണ്ടതില്ലെന്ന് കേരളം അറിയിച്ചത്.

ന്ൂഡല്‍ഹിയില്‍ നിന്നുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും അതിനാല്‍ കഫീല്‍ഖാന്‍ വരേണ്ടതില്ലെന്നുമാണ് കേരളം വ്യക്തമാക്കിയതെന്നാണ് വിവരം.മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസാണ് അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss