|    Nov 20 Mon, 2017 1:17 am
FLASH NEWS
Home   >  Kerala   >  

വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു; 2 പേര്‍ മരിച്ചു, ഒരാളെ കാണാതായി

Published : 11th June 2017 | Posted By: mi.ptk

 

കൊച്ചി:  വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. കുളച്ചല്‍ സ്വദേശി തമ്പിദുരൈ, അസം സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്. അസം സ്വദേശി മോഡി എന്നയാളെയാണ് കാണാതായത്.

പുലര്‍ച്ചെ രണ്ടരയോടെ പുതുവൈപ്പിനില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. മത്സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു.
14 തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ രക്ഷപ്പെട്ടു. പനാമ രജിസ്‌ട്രേഷനിലുള്ള ആംബര്‍ എന്ന കപ്പലാണ് ബോട്ടില്‍ ഇടിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡും നേവിയും കപ്പല്‍ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുവരും.
അപകടത്തില്‍പെട്ട മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ കപ്പല്‍ കടന്നുകളയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ പറഞ്ഞു. ഈ സമയം സമീപത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക