|    Jul 23 Mon, 2018 12:08 am
FLASH NEWS

കപ്പല്‍ ചാലില്‍ മുങ്ങിയ ബോട്ട് ഉയര്‍ത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി

Published : 25th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കപ്പല്‍ ചാലില്‍ മുങ്ങിയ ബോട്ട് ഉയര്‍ത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി. സ്ഥലം സ്‌കെച്ച് ചെയ്ത്, മുങ്ങിയ ബോട്ടില്‍ നിന്ന് റോപ്പ് കെട്ടി പുതിയ ബോയ സ്ഥാപിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ തന്നെ ബോട്ട് ഉയര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനം  തുടങ്ങിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് നേവി സ്‌കെച്ച് ചെയ്ത് സ്ഥാപിച്ച വീപ്പ പൊട്ടി പോയത് നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനയായി. രണ്ടാമതും ബോട്ട് കിടക്കുന്ന സ്ഥലം കണ്ടെത്തുന്നതിന് സ്വകാര്യ കരാറുകാരുടെ മുങ്ങല്‍ വിദഗ്ധര്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ അടിയൊഴുക്കും മറ്റും പ്രവര്‍ത്തനം ഏറെ ദുഷ്‌ക്കമാക്കി. വൈകീട്ടോടെയാണ് വെള്ളത്തിന്റെ അടിയില്‍ ബോട്ട്  കണ്ടെത്തിയത്. ഈ സമയം ശക്തമായ അടിയൊഴുക്ക് ആയതിനാല്‍ കൂടുതല്‍ സമയം അവര്‍ക്ക് വെള്ളത്തിന്റെ അടിയില്‍ ചെലവഴിക്കാന്‍ സാധിച്ചില്ല. ഇതിനാല്‍ ബോയ സ്ഥാപിച്ചതിന്റെ അവിടെ ബോട്ട് നില ഉറപ്പിച്ചു. രാത്രി 11.30 ഓടൊ മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങി ബോട്ടില്‍ ക്രെയിന്‍ കൊളുത്തുന്ന പ്രവര്‍ത്തനങ്ങളാണ് പുലര്‍ച്ചെവരെ നടന്നത്. ലോട്ട്‌സ് ഷിപ്പിങ് കമ്പനിയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവര്‍ത്തനം നടത്തുന്നത്. കൊച്ചി തുറമുഖ ട്രസ്റ്റാണ് ഈ കമ്പനിയ്ക്ക്  ബോട്ട് ഉയര്‍ത്തുന്നതിനായി കരാര്‍ നല്‍കിയിരിക്കുന്നത്. ലോട്ട്‌സ്ബ്രിഡ്ജ് വെസലില്‍  150 ടണ്‍ കപ്പാസിറ്റിയുള്ള ക്രെയിന്‍ അഴിമുഖത്ത് നില ഉറപ്പിച്ചിട്ടുണ്ട്. കൂടാതെ ചെറു ബോട്ടുകളില്‍ മുങ്ങല്‍ വിദഗ്ധരും സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് ബോട്ട് ഉയര്‍ത്തുന്നതിന് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss