|    Nov 16 Fri, 2018 1:40 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കപ്പല്‍പ്പാത: ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത ശേഷം നടപ്പാക്കണം- ബിനോയ് വിശ്വം

Published : 2nd November 2018 | Posted By: kasim kzm

കൊച്ചി: ഗുജറാത്തിലെ കച്ച് മുതല്‍ കന്യാകുമാരി വരെയുള്ള നിര്‍ദിഷ്ട കപ്പല്‍ച്ചാല്‍ മല്‍സ്യത്തൊഴിലാളി സംഘടനകളും ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കുശേഷം മാത്രം നടപ്പാക്കിയാല്‍ മതിയെന്ന് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം എംപി.
തീരക്കടലില്‍ നിന്ന് 15 നോട്ടിക്കല്‍ മൈല്‍ ദൂരത്തായാണ് ഇപ്പോള്‍ കപ്പല്‍ച്ചാലിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. 20 നോട്ടിക്കല്‍ മൈല്‍ വീതിയും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഇത് മല്‍സ്യത്തൊഴിലാളികളില്‍ വലിയ ആശങ്ക ജനിപ്പിക്കുന്നതാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. 15 നോട്ടിക്കല്‍ മൈല്‍ ദൂരവും 20 നോട്ടിക്കല്‍ മൈല്‍ വീതിയും ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇതിനെതിരേ പ്രഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) ഭാരവാഹികള്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss