|    Oct 19 Fri, 2018 1:42 am
FLASH NEWS

കപ്പല്‍ചാലില്‍ മുങ്ങിയ ബോട്ട് ഉയര്‍ത്താനുള്ള ആദ്യ ശ്രമം പരാജയം; ശ്രമം തുടരുന്നു

Published : 26th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കപ്പല്‍ച്ചാലില്‍ മുങ്ങിയ ബോട്ട് ഉയര്‍ത്തുന്നതിനായുള്ള ആദ്യ ശ്രമം പരാജയം. ശ്രമം തുടരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ മുങ്ങല്‍ വിദഗ്ദര്‍ ഇറങ്ങി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എന്നാല്‍ ശക്തമായ അടിയൊഴുക്ക്  പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഉച്ചയോടെ തന്നെ മുങ്ങിയ ബോട്ടിന്റെ രണ്ട് വശത്ത് ക്രെയിന്‍ കൊളുത്തി ഉയര്‍ത്താനുള്ള ശ്രമം നടക്കവേ ഒഴുക്കില്‍പ്പെട്ട് കൊളുത്ത് ഒരെണ്ണം വിട്ട് പോവുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് രണ്ടാമതും ശ്രമ തുടങ്ങിയെങ്കിലും അടിയെഴുക്ക് ശക്തമായ മായതോടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. രാത്രി പതിന്നൊന്നരയോടെ മുങ്ങല്‍ വിദഗ്ദര്‍ വീണ്ടും  ഇറങ്ങി ക്രെയിന്റെ കെളുത്ത് ബോട്ടില്‍ ഇടുന്നതിനുള്ള  പ്രവര്‍ത്തനം തുടങ്ങി. നീല്‍ ഡൈവിങ്ങിന്റെ എട്ട് മുങ്ങല്‍ വിദഗ്ദരാണ് ജോലികള്‍ ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കപ്പല്‍ച്ചാലില്‍ മല്‍സ്യബന്ധന യാനം മുങ്ങിയത്. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോഴും ബോട്ട് അഴിമുഖത്തെ കപ്പല്‍ ചാലില്‍ നിന്ന് മാറ്റാന്‍ സാധിച്ചിട്ടില്ല. കപ്പലുകള്‍ നിയന്ത്രണങ്ങളിലൂടെ ഗതാഗതം നടത്തുന്നുണ്ടെങ്കിലും വ്യാപാരവ്യവസായ മേഖലകളില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനാലാണ് കൊച്ചി തുറമുഖ ട്രസ്റ്റ് ബോട്ട് ഉയര്‍ത്തുന്നതിനായി സ്വകാര്യ കമ്പനിയെ ഏല്‍പിച്ചത്. എന്നാല്‍ അഴിമുഖത്തെ കപ്പല്‍ച്ചാലില്‍ ശക്തമായ ഒഴുക്കും മറ്റും ബോട്ട് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയാണ്. എല്ലാ സമയത്തും മുങ്ങല്‍ വിദഗ്ദര്‍ക്ക് വെള്ളത്തില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ല. കൂടാതെ ചെളിയുടെ ഒഴുക്കും കുടുതലാണ്. ലോട്ട്‌സ് ഷിപ്പിങ് കമ്പനിയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവര്‍ത്തനം നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss