|    Jan 21 Sun, 2018 10:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കപ്പലുകള്‍ക്കുള്ള എല്‍ഒപി 2017 മാര്‍ച്ചില്‍ പിന്‍വലിച്ചെന്ന് മന്ത്രി

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഉള്‍ക്കടല്‍ മല്‍സ്യബന്ധനത്തിന് അനുമതി നല്‍കിയിരുന്ന കപ്പലുകള്‍ക്കുള്ള എല്‍ഒപി 2017 മാര്‍ച്ചില്‍ പിന്‍വലിച്ചതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ കേന്ദ്ര കാര്‍ഷികവകുപ്പ് മന്ത്രി രാധാമോഹന്‍ സിങ് സഭയില്‍ അറിയിച്ചു. ഇത്തരം കപ്പലുകള്‍ക്ക് എല്‍ഒപി നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ത്യന്‍ എക്‌സ്‌ക്ലൂസീവ് എക്കണോമിക്‌സോണില്‍ വിദേശ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്ക് എല്‍ഒപി നല്‍കിയിട്ടില്ലായെന്നുംഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ രജിസ്‌ട്രേഷനുള്ള കപ്പലുകള്‍ക്കു മാത്രമാണ് ഉള്‍ക്കടല്‍ മല്‍സ്യബന്ധനത്തിന് അനുമതി നല്‍കിയതെന്നും മന്ത്രി അറിയിച്ചു. വിദേശനിര്‍മിത കപ്പലുകളുടെ മല്‍സ്യബന്ധന അനുമതി നിര്‍ത്തലാക്കിയത് പരമ്പരാഗത മല്‍സ്യബന്ധന മേഖലയ്ക്ക് ഗുണകരമാണെന്നും പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day