|    Jul 28 Fri, 2017 6:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കപ്പലിലെ എണ്ണച്ചോര്‍ച്ച: കമ്പനിക്ക് 100 കോടി പിഴ

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സമുദ്ര പരിസ്ഥിതി നശിപ്പിച്ചതിന് പാനമ ആസ്ഥാനമായ കപ്പല്‍ കമ്പനിക്കും ഖത്തര്‍ ആസ്ഥാനമായ രണ്ട് അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഹരിത കോടതി 100 കോടി രൂപ പിഴയിട്ടു. 2011ല്‍ മുംബൈ തീരക്കടലില്‍ ചരക്കു കപ്പല്‍ മുങ്ങി എണ്ണ ചോര്‍ന്ന് പരിസ്ഥിതിനാശം വരുത്തിയതിനാണ് പിഴ. കപ്പല്‍ ഗതാഗത മന്ത്രാലയത്തിനാണ് കമ്പനി 100 കോടി രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്. അദാനി എന്റര്‍പ്രൈസസിനോട് അഞ്ചു കോടി രൂപ അടക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2011ല്‍ ഗുജറാത്തിലെ അദാനിയുടെ കമ്പനിയിലേക്ക് ചരക്ക് കൊണ്ടുവരുന്നതിനിടെയാണ് മുംബൈ തീരത്തിനു 20 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ മുങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക