|    Nov 15 Thu, 2018 7:18 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കപ്പലിടിച്ച് തകര്‍ന്ന ബോട്ട് കണ്ടെത്താന്‍ സോണര്‍ സിസ്റ്റം ഉപയോഗിക്കണമെന്നാവശ്യം

Published : 11th August 2018 | Posted By: kasim kzm

കൊച്ചി: മുനമ്പം തീരത്തു നിന്ന് മല്‍സ്യബന്ധനത്തിനു പോയ ഓഷ്യാനിക് എന്ന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തി ല്‍ കാണാതായ ഒമ്പതു പേര്‍ക്കായി മൂന്നാം ദിവസവും നടത്തിയ തിരച്ചില്‍ വിഫലമായി. നേവിയുടെ രണ്ടും കോസ്റ്റ്ഗാര്‍ഡിന്റെ മൂന്നും കപ്പലുകള്‍ ഇന്നലെയും കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരുതരത്തിലുമുള്ള സൂചനകള്‍ ലഭിച്ചില്ല. ഇവയ്ക്ക് പുറമേ പകല്‍ സമയത്ത് നാവികസേനയുടെ രണ്ട് ഡോണിയര്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും തിരച്ചിലിന്റെ ഭാഗമായെങ്കിലും കാര്യമുണ്ടായില്ല. അപകടം നടന്നത് ഏത് ഭാഗത്താണെന്ന് കൃത്യമായി സ്ഥിരീകരിക്കാനാവാത്തതാണ് തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഇതിനിടെ സോണര്‍ സിസ്റ്റമുപയോഗിച്ച് തകര്‍ന്ന ബോട്ട് കണ്ടെത്തണമെന്ന് അഭ്യര്‍ഥിച്ച് സര്‍ക്കാര്‍ നേവിക്ക് കത്തയച്ചു. കടലിനടിയിലെ അന്തര്‍വാഹിനികളുടെ സ്ഥാനവും മറ്റും തിരിച്ചറിയുന്നതിന് ഉപയോഗിക്കുന്നതാണ് സോണര്‍ സിസ്റ്റം. സോണര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ദൂരപരിധിയുണ്ട്. കടലിനടിയിലേക്ക് നൂറ് മീറ്റര്‍ ആഴത്തിലുള്ള തിരച്ചിലുകള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്. ബോട്ട് കടലിനടിത്തട്ടില്‍ പതിച്ച സ്ഥിതിക്ക് സോണര്‍ സാങ്കേതികവിദ്യ പ്രായോഗികമാവാ ന്‍ സാധ്യതയില്ലെന്നാണ് നാവികസേനാ അധികൃതര്‍ പറയുന്നത്. അപകട സ്ഥലം വ്യക്തമായാലും ദിവസങ്ങളെടുത്താലേ ബോട്ട് കണ്ടെത്താന്‍ സാധിക്കൂ. അപകടം നടന്ന സ്ഥലത്തു നിന്ന് ബോട്ട് നീങ്ങിപ്പോവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നേവിക്ക് പുറമേ മല്‍സ്യത്തൊഴിലാളികളും ബോട്ടുകളില്‍ പല ഭാഗങ്ങളിലായി തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെ ബോട്ടുകളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ബോട്ടിലിടിച്ചതെന്ന് സംശയിക്കുന്ന എം വി ദേശ ശക്തി കപ്പല്‍ മംഗളൂരു തുറമുഖത്തെ 10ാംനമ്പര്‍ ബര്‍ത്തില്‍ എത്തിച്ച് പരിശോധന നടത്തിവരികയാണ്. മര്‍ക്കന്റയി ന്‍ മറൈന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് പരിശോധന ആരംഭിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss