|    Jan 18 Wed, 2017 2:56 am
FLASH NEWS

കപ്പക്കടവില്‍ സിപിഎം ആക്രമണത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു പരിക്ക്

Published : 25th January 2016 | Posted By: SMR

അഴീക്കോട്: പോസ്റ്റര്‍ പതിക്കുന്നതിനിടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം ആക്രമണം. ആക്രമണ ത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ കപ്പക്കടവ് സുല്‍ക റോഡിലെ കുക്കീസ് കോര്‍ണറിലാണ് സംഭവം.
പരിക്കേറ്റ കപ്പക്കടവ് സ്വദേശികളായ കെ റോഷന്‍ (24), വി കെ ഷംനാസ് (22), കെ ഷിറാസ് (22) എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഷന്റെ തലയ്ക്കും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. മറ്റ് രണ്ടുപേര്‍ക്കും തലക്ക് അടിയേറ്റ നിലയിലുമാണ്. സിപിഎം പ്രവര്‍ത്തകനായ കപ്പക്കടവിലെ അഖിലിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ ദിലീപ്, കോരന്‍വീട്ടില്‍ സുനി, കരിക്കന്‍ സുനി, സുജിത്, അജിത് തുടങ്ങിയ 25ഓളം പേരാണ് ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ആക്രമണം നടത്തിയത്.
അഴീക്കോട് മണ്ഡലം കമ്മിറ്റി അംഗം ഹാഷിം മങ്കലയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനവും എറിഞ്ഞു തകര്‍ത്ത നിലയിലാണ്. വളപട്ടണം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരിക്കേറ്റവരെ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ കമ്മിറ്റി അംഗം ആസാദ് സമീര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. എസ്ഡിപിഐ പ്രര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 155 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക