|    Aug 16 Thu, 2018 11:43 am
Home   >  Todays Paper  >  page 7  >  

കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് പോലിസിന്റെ പുഷ്പവൃഷ്ടി

Published : 10th August 2018 | Posted By: kasim kzm

ലഖ്‌നോ: പനിനീര്‍പൂക്കള്‍ കൊണ്ട് കന്‍വാര്‍ തീര്‍ത്ഥാടകരെ ഹെലികോപ്റ്ററില്‍ നിന്നു സ്വീകരിച്ച ഉത്തര്‍പ്രദേശ് പോലിസിന്റെ നടപടി വിവാദത്തില്‍. മീറത്തിലെ എഡിജിപി പ്രശാന്ത് കുമാറാണു സംസ്ഥാന പോലിസിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റിനുമൊപ്പം ആകാശത്തില്‍ നിന്നു പുഷ്പവൃഷ്ടി നടത്തിയത്.
മീറത്ത് പോലിസ് സീനിയര്‍ സൂപ്രണ്ട് രാജേഷ് പാണ്ഡെ, ജില്ലാ മജിസ്്‌ട്രേറ്റ് അനില്‍ ധിന്‍ഗ്ര, അഡീഷനല്‍ സൂപ്രണ്ട് ഓഫ് പോലിസ് സത്പാല്‍ അന്തില്‍ എന്നിവരാണു തീര്‍ത്ഥാടകരെ റോസാപൂക്കള്‍ കൊണ്ട് സ്വീകരിച്ച സംഘത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍.വ ാര്‍ഷിക കന്‍വാര്‍ തീര്‍ത്ഥാടനത്തിനു മുന്നോടിയായി സുരക്ഷ, ട്രാഫിക് ഒരുക്കങ്ങള്‍ പരിശോധിക്കാനുള്ള ഔദ്യോഗിക യാത്രയ്ക്കിടെയാണു സംഭവം. ദൃശ്യങ്ങള്‍ പ്രശാന്ത് കുമാര്‍ തന്നെയാണു ട്വിറ്ററിലൂടെ പങ്കുവച്ചത്. സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്നും ഉത്തരവാദിത്തം മറന്ന് പോലിസ് പെരുമാറുന്നെന്നും ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പിന്‍വലിച്ചു. അതേസമയം, ജനങ്ങളെ ആദരിക്കുന്നതിന്റെയും സ്വാഗതം ചെയ്യുന്നതിന്റെയും ഭാഗമായാണു പുഷ്പങ്ങള്‍ വിതറിയതെന്നാണ് പ്രശാന്ത് കുമാറിന്റെ വാദം.
ഇതില്‍ മതപരമായ ഒന്നുമില്ലെന്നും ഗുരുപൂര്‍ണിമ, ഈദ്, ബക്രീദ്, ജൈന മതാചാരങ്ങള്‍ തുടങ്ങി എല്ലാ മത വിഭാഗങ്ങളുടെ ആഘോഷങ്ങളിലും പങ്കുചേരാറുള്ളതാണെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss