|    Sep 21 Fri, 2018 1:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു ഫാ. ജെയിംസ് ഏര്‍ത്തയിലിന്റെ കുറ്റസമ്മതം

Published : 31st August 2018 | Posted By: kasim kzm

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീയെ പണവും ഭൂമിയും വാഗ്ദാനം ചെയ്തു സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു സമ്മതിച്ച് ഫാ. ജെയിംസ് ഏര്‍ത്തയില്‍. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ കോതമംഗലം സ്വദേശിയുടെ ആവശ്യപ്രകാരമാണു കന്യാസ്ത്രീയെയും ബന്ധുക്കളെയും സമീപിച്ചതെന്നാണ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴി.
കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു തെളിവായി ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ ജെയിംസ് ഏര്‍ത്തയിലിനെതിരേ കുറവിലങ്ങാട് പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍, പാലാ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ഏര്‍ത്തയിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘത്തിനു ഇദ്ദേഹത്തെ ചോദ്യംചെയ്യാനായത്. തെളിവുകളെല്ലാം എതിരായ സാഹചര്യത്തില്‍ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കാര്യം ജെയിംസ് ഏര്‍ത്തയില്‍ സമ്മതിക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
അതേസമയം, കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നാണു മൊഴിനല്‍കിയിരിക്കുന്നത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് ഒതുക്കിത്തീര്‍ക്കുന്നതിനു സിഎംഐ വൈദികനായ ജെയിംസ് ഏര്‍ത്തയില്‍ ഇടപെട്ടതാണ് വിവാദമായത്. ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ കോതമംഗലം സ്വദേശി ഷോബി ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇതെന്നാണ് എര്‍ത്തയില്‍ പോലിസിനു നല്‍കിയ മൊഴി. കേസില്‍നിന്നു പിന്‍മാറിയാല്‍ പണവും ഭൂമിയും നല്‍കാമെന്നു കന്യാസ്ത്രീയെ അറിയിച്ചിരുന്നു. ഷോബി ജോര്‍ജ് നല്‍കിയ ഉറപ്പിന്‍മേലായിരുന്നു ഇടപെടലെന്നും മൊഴിയിലുണ്ട്. ജലന്ധര്‍ ബിഷപ്പിന്റെ ഇടപെടലുണ്ടായിട്ടുണ്ടോയെന്ന കാര്യത്തില്‍ ഷോബിയെ ചോദ്യംചെയ്ത് പോലിസ് വ്യക്തത വരുത്തും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss