|    Dec 15 Sat, 2018 6:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കന്യാസ്ത്രീക്ക് സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് മഠം അധികൃതര്‍

Published : 24th November 2018 | Posted By: kasim kzm

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന് കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന അന്വേഷണസംഘത്തിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മിഷണറീസ് ഓഫ് ജീസസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മദര്‍ സുപ്പീരിയര്‍ പോലിസിന് കത്തു നല്‍കി.
ജലന്ധര്‍ രൂപതയിലെ വൈദികനായിരുന്ന കുര്യാക്കോസ് കാട്ടുതറയുടെ മരണത്തെത്തുടര്‍ന്നാണ് കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി അധികൃതര്‍ക്ക് പോലിസ് കത്തുനല്‍കിയിരുന്നത്. നിലവില്‍ കുറുവിലങ്ങാട്ടെ മഠത്തിന് സുരക്ഷയുണ്ട്. കൂടുതല്‍ സുരക്ഷയൊരുക്കാന്‍ അസൗകര്യങ്ങളുണ്ടെന്നാണ് മദര്‍ സുപ്പീരിയര്‍ ജനറ ല്‍ കത്തില്‍ പറയുന്നത്. പോലിസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള സാമ്പത്തികശേഷിയും അധികാരവും തങ്ങള്‍ക്കില്ല. കൂടാതെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതുമൂലം മഠത്തിലെ കന്യാസ്ത്രീകളുടെ സ്വകാര്യത നഷ്ടപ്പെടാനിടയുണ്ട്. കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബന്ധപ്പെട്ട മറ്റു സാക്ഷികളുടെയും സുരക്ഷയില്‍ ആശങ്കയുണ്ടെങ്കില്‍ ഇവരെ സര്‍ക്കാരിന്റെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റാമെന്നും അക്കാര്യത്തില്‍ മഠത്തിന്റെ ഭാഗത്തുനിന്ന് തടസ്സങ്ങളൊന്നുമുണ്ടാവില്ലെന്നും മദര്‍ സുപ്പീരിയ ര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
കന്യാസ്ത്രീ മഠത്തിലെ സിസിടിവി സൗകര്യം മെച്ചപ്പെടുത്തുക, കന്യാസ്ത്രീകള്‍ക്കായി ഭക്ഷണം പാകംചെയ്യാന്‍ പ്രത്യേകം ആളുകളെ നിയമിക്കുക, സുരക്ഷ ശക്തമാക്കാന്‍ നിയോഗിച്ച കൂടുതല്‍ പോലിസുകാരുടെ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഗാര്‍ഡ് റൂമിനായി മുറി നല്‍കുക, മഠത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്ന വൃദ്ധസദനത്തിലെ എല്ലാ അന്തേവാസികളുടെയും പൂര്‍ണവിവരം പോലിസിനു കൈമാറുക, പരാതിക്കാരിയായ കന്യാസ്ത്രീയുടെ മുറി അകത്തുനിന്ന് സുരക്ഷിതമായി പൂട്ടാനുള്ള സൗകര്യമുണ്ടാക്കുക തുടങ്ങി 13ഓളം നിര്‍ദേശങ്ങളാണ് പോലിസ് നല്‍കിയിരുന്നത്. മറ്റൊരു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് പരാതിക്കാരിയുടെ അഭിപ്രായം പോലിസ് തേടിയിരിക്കുകയാണ്.
ബിഷപ്പിനെതിരേ സാക്ഷിമൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറയെ ജലന്ധറി ല്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സാക്ഷികള്‍ക്കും പരാതിനല്‍കിയവര്‍ക്കും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തോടെ തങ്ങളുടെ ജീവനും അപകടത്തിലാണെന്ന് പരാതിക്കാരിക്കൊപ്പമുള്ള സിസ്റ്റര്‍ അനുപമയും ആശങ്ക അറിയിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss