|    Nov 15 Thu, 2018 9:59 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കന്യാസ്ത്രീക്ക് പീഡനം: അന്വേഷണ സംഘം ഇന്ന് ഡല്‍ഹിക്ക്

Published : 3rd August 2018 | Posted By: kasim kzm

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം ഇന്ന് ഡല്‍ഹിക്ക് തിരിക്കും. ഇന്ന് ഉച്ചയ്ക്കുള്ള വിമാനത്തില്‍ അന്വേഷണച്ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, രണ്ട് എസ്‌ഐമാര്‍, സൈബര്‍ വിദഗ്ധന്‍ എന്നിവരടക്കം ആറംഗസംഘമാണ് തെളിവെടുപ്പുകള്‍ക്കായി ഡല്‍ഹിക്ക് പോവുന്നത്. കന്യാസ്ത്രീയുടെ പരാതി ലഭിച്ചിരുന്നോയെന്ന കാര്യം വത്തിക്കാന്‍ എംബസി ഉദ്യോഗസ്ഥരില്‍നിന്ന് അന്വേഷണസംഘം സ്ഥിരീകരിക്കും. കന്യാസ്ത്രീക്കെതിരേ പരാതി നല്‍കിയ യുവതിയില്‍നിന്നും ഭര്‍ത്താവില്‍നിന്നും ഉജ്ജൈന്‍ രൂപതാ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേലില്‍ നിന്നും മൊഴിയെടുപ്പ് പൂര്‍ത്തീകരിക്കും. ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ധൃതിപിടിച്ച് ഉടന്‍ വേണ്ടെന്നാണ് ഡിജിപിയുടെ നിര്‍ദേശം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss