|    Jan 20 Fri, 2017 11:54 pm
FLASH NEWS

കന്യാസ്ത്രീകളെ ഭ്രാന്തിനുള്ള മരുന്ന് കഴിപ്പിക്കുന്നുവെന്ന്; ഉന്നതതല അന്വേഷണം വേണമെന്ന് ക്രൈസ്തവ സംഘടനകള്‍

Published : 14th August 2016 | Posted By: SMR

കൊച്ചി: കത്തോലിക്കസഭാ നേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തിനുള്ള മരുന്ന് കഴിപ്പിക്കുന്നുവെന്നുള്ള സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് കേരള കത്തോലിക്ക സഭാ നവീകരണ പ്രസ്ഥാനം(കെസിആര്‍എം), ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, കാത്തലിക് പ്രീസ്റ്റ് ആന്റ് എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണം. ഇതിന് കൂട്ടുനിന്ന ഡോക്ടര്‍മാര്‍ക്കെതിരേയും ആശുപത്രികള്‍ക്കെതിരേയും നടപടിയുണ്ടാവണം. അടുത്ത കാലത്തായി ദുരൂഹ സാഹചര്യത്തില്‍ നിരവധി കന്യാസ്ത്രീകള്‍ മരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നടന്ന അന്വേഷണങ്ങളെല്ലാം പ്രഹസനങ്ങളായിരുന്നുവെന്നും അവര്‍ ആരോപിച്ചു. ശാരീരികവും മാനസികവുമായി കന്യാസ്ത്രീകളെ കത്തോലിക്കാസഭ നേതൃത്വം പീഡിപ്പിക്കുന്നുവെന്നത് ഗൗരവമായി കാണണം. ദുരൂഹസാഹചര്യത്തില്‍ മരിച്ചതും മഠം വിട്ട് പോയതുമായ കന്യാസ്ത്രീകളെല്ലാം മാനസിക രോഗികളാണെന്ന് സഭാനേതൃത്വം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു കുഴപ്പവുമില്ലാതെ മഠത്തില്‍ ചേരുന്നവര്‍ മനോരോഗികളാവുന്നത് എങ്ങനെയെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
സര്‍ക്കാരിന് കണക്ക് നല്‍കുന്ന ഒരു സംവിധാനവും കത്തോലിക്കാ സഭയ്ക്കില്ല. ഇതിലൂടെ കോടിക്കണക്കിന് രൂപ സര്‍ക്കാരിന് നഷ്ടമാവുന്നതായും അവര്‍ പറഞ്ഞു. കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. മുഖ്യമന്ത്രിയും ഡിജിപിയും വിജിലന്‍സ് ഡിജിപിയും സഭയുടെ കീഴിലുള്ള വിദേശഫണ്ട് ക്രമക്കേട് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കെ ജോര്‍ജ് ജോസഫ്, ജോസഫ് വെളിയില്‍, ഫാദര്‍ കെ പി ഷിബു, റെജി ഞള്ളാനി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക