|    Oct 15 Mon, 2018 1:51 pm
FLASH NEWS

കന്യാകുളങ്ങര മാര്‍ക്കറ്റ് എസ്ഡിപിഐ ഉപരോധിച്ചു

Published : 24th January 2017 | Posted By: fsq

 

വെഞ്ഞാറമൂട്: കന്യാകുളങ്ങര മാര്‍ക്കറ്റിനോടുള്ള മാണിക്കല്‍ പഞ്ചായത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ കന്യാകുളങ്ങര മാര്‍ക്കറ്റ് ഉപരോധിച്ചു. എല്ലാ വര്‍ഷവും ലേലത്തിലൂടെ ലക്ഷങ്ങള്‍ കൈപ്പറ്റുന്ന പഞ്ചായത്ത് മാര്‍ക്കറ്റിന്റെ വികസനത്തില്‍ ശ്രദ്ധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എസ്ഡിപിഐ മാര്‍ക്കറ്റ് ഉപരോധിച്ചത്. മാര്‍ക്കറ്റിലെ മാലിന്യം അടിയന്തിരമായി നീക്കം ചെയ്യുക, എല്ലാവര്‍ഷവും തൊഴിലുറപ്പ് പദ്ധതിയില്‍ ഉല്‍പ്പെടുത്തി മാര്‍ക്കറ്റ് വൃത്തിയാക്കുക, മാര്‍ക്കറ്റിലെ പെട്ടിക്കടകള്‍ പൊളിച്ച്മാറ്റി പുതിയ ബില്‍ഡിങുകള്‍ സ്ഥാപിക്കുക, മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുക, നവീന അറവുശാല സ്ഥാപിക്കുക എന്നിവ നടപ്പിലാക്കാന്‍ പഞ്ചായത്ത് തയാറാകണമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത വെമ്പായം ഗ്രാമപ്പഞ്ചായത്ത് കന്യാകുളങ്ങര വാര്‍ഡ് മെംബര്‍ ഇര്‍ഷാദ് കന്യാകുളങ്ങര ആവശ്യപ്പെട്ടു. കന്യാകുളങ്ങര  ഹോസ്പ്പിറ്റല്‍ ജങ്ഷനില്‍ നിന്നും പ്രകടനമായാണ് സമരക്കാര്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിച്ചത്. പ്രധാന കവാടത്തില്‍ പോലിസ് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഉപരോധസമരത്തില്‍ സലീം വെമ്പായം അദ്ധ്യക്ഷത വഹിച്ചു. എ എം അന്‍സര്‍, അജീം ചിറമുക്ക്, സജീര്‍ കന്യാകുളങ്ങര സംസാരിച്ചു. ഹാഷിം ചിറമുക്ക്, വാഹിദ് ചിറമുക്ക്, റാഫി വെമ്പായം, ഹാഫിസ്, സഫീര്‍ ഒഴുകുപാറ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss