|    Jun 25 Mon, 2018 10:14 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കന്നുകാലി വിജ്ഞാപനം : കേന്ദ്രത്തോട് സുപ്രിംകോടതി വിശദീകരണം തേടി

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വിജ്ഞാപനം പാര്‍ലമെന്റില്‍ വച്ചിരുന്നോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി. ഇതുസംബന്ധിച്ച വിവരങ്ങള്‍ അടുത്ത വെള്ളിയാഴ്ച  കേസ് പരിഗണിക്കുന്നതിന് മുമ്പായി അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരങ്ങിയ സുപ്രിംകോടതി ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. ‘മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ നിയമം 2017’ എന്ന പേരില്‍ മെയ് 23നാണ് പശു, കാള, പോത്ത്, എരുമ, പശുക്കുട്ടി, കാളക്കുട്ടി, ഒട്ടകം തുടങ്ങിയവയെ കശാപ്പിനായി വില്‍ക്കുന്നതും ബലിയറുക്കുന്നതും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് സ്‌റ്റേ ചെയ്യുകയും സ്റ്റേ സുപ്രിംകോടതി രാജ്യവ്യാപകമാക്കുകയും ചെയ്തിരുന്നു. വിജ്ഞാപനം തിരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച ഹരജികള്‍ സുപ്രിംകോടതി ഇതോടൊപ്പം തീര്‍പ്പാക്കി. എന്നാല്‍, മധുര ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട രണ്ടു വിജ്ഞാപനത്തിലൊന്നിന്റെ നടപടികള്‍ മാത്രമാണ് സ്റ്റേ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെ ഇന്നലെ ഈ വിജ്ഞാപനം പാര്‍ലമെന്റിനു മുമ്പാകെ വയ്ക്കുകയുണ്ടായില്ലെന്ന് ഹരജിക്കാരിലൊരാളുടെ അഭിഭാഷകനായ വി കെ ബിജു കോടതിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. വിജ്ഞാപനം സാധുവാകണമെങ്കില്‍ അത് പാര്‍ലമെന്റിനു മുമ്പാകെ വയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നരസിംഹനോട് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. തുടര്‍ന്നാണ് ഇക്കാര്യം ഈ മാസം 11ന് കേസ് പരിഗണിക്കും മുമ്പായി കോടതിയെ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss