|    Jul 22 Sun, 2018 6:35 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കന്നുകാലി വാഹനം തടഞ്ഞ ഗോരക്ഷകര്‍ക്ക് മര്‍ദനം

Published : 12th September 2017 | Posted By: fsq

 

ഷിമോഗ: കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന വാഹനം തടയാന്‍ ശ്രമിച്ച ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക്  നാട്ടുകാരുടെ മര്‍ദനം. ഷിമോഗയിലെ ഷിക്കാരിപൂര്‍ താലൂക്കില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കന്നുകാലികളുമായി പോവുകയായിരുന്ന വാഹനത്തെ പിന്തുടര്‍ന്നെത്തിയ ഗോരക്ഷകര്‍ ഷിരലകൊപ്പക്ക് സമീപം ഇവരെ തടഞ്ഞുനിര്‍ത്തുകയും ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഗോരക്ഷാ പ്രവര്‍ത്തകരെ വാഹനത്തിലുണ്ടായിരുന്നവര്‍ അടിച്ചോടിച്ചത്. ഗോരക്ഷാ പ്രവര്‍ത്തകരായ ശ്രീകര, അജിത്, പ്രഭാത്, ഗണേഷ്, സുദര്‍ശന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോരക്ഷകരെ മര്‍ദിച്ചവര്‍ക്കെതിരേ  പോലിസ് കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss