|    Apr 25 Tue, 2017 5:51 pm
FLASH NEWS

കന്നുകാലി മോഷണ സംഘം അറസ്റ്റില്‍

Published : 9th November 2016 | Posted By: SMR

കൊല്ലം:കന്നുകാലിയെ മോഷ്ടിച്ച പ്രതികളെ കൊല്ലം ഈസ്റ്റ് പോലിസ് അറസ്റ്റു ചെയ്തു.വടക്കേവിള വില്ലേജില്‍ മണക്കാട് ഇക്ബാല്‍ നഗര്‍ 68 നടുവിലഴികത്ത് പടിഞ്ഞാറ്റതില്‍ സക്കീര്‍ ഹുസൈന്‍ (25)മയ്യനാട് വില്ലേജില്‍ പിണയ്ക്കല്‍ ചേരിയില്‍ തൊട്ടേക്കാട് തൊടിയില്‍ അജ്‌നാന്‍ മന്‍സിലില്‍ ഷംസുദ്ദീന്‍, മയ്യനാട് വില്ലേജില്‍ പടനിലം ഗ്രേസ് സ്‌കൂളിന് സമീപം താമസിക്കുന്ന അമീര്‍(22)  എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റു ചെയ്ത പ്രതികളെ ചോദ്യം ചെയ്തതില്‍ പ്രതികള്‍ നടത്തിയ കൂടുതല്‍ മോഷണവിവരങ്ങള്‍ പുറത്തായി. അയത്തില്‍, മേവറം, തട്ടാമല, ശ്രീനാരായണപുരം, മാടന്‍നട തുടങ്ങിയ സ്ഥലങ്ങളില്‍ പുതുതായി നിര്‍മാണം നടത്തിവരുന്നതും, ആള്‍താമസമില്ലാത്തുമായ വീടുകളിലെ കിണറുകളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ മോട്ടോര്‍ പമ്പുകള്‍ മോഷണം നടത്തിയതായി തെളിഞ്ഞു.  മോഷ്ടിച്ചെടുത്ത പമ്പുകള്‍ വിവിധ ആക്രിക്കടകളില്‍ വില്‍ക്കുകയാണ് പതിവ്. പകല്‍ സമയങ്ങളില്‍ ബൈക്കുകളില്‍ കറങ്ങി നടന്ന് സ്ഥലം കണ്ടു വച്ച് മോഷ്ടിക്കുകയാണ് ഇവരുടെ രീതി . ആശ്രാമം സ്വദേശിയുടെ കന്നുകാലിയെയാണ് മോഷ്ടിച്ചത്. മോഷ്ടിക്കുന്ന കന്നുകാലികളെ ഇറച്ചിയാക്കി കാറ്ററിങ് നടത്തുന്നവര്‍ക്ക് വില്‍ക്കുന്നതിനാണ് മോഷണം നടത്തുന്നത്. മോഷണം നടത്തിയ വാട്ടര്‍ പമ്പുകള്‍ പോലിസ് കെണ്ടത്തി. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കൊല്ലം ഈസ്റ്റ് എസ്‌ഐ എസ് ജയകൃഷ്ണന്‍ അറിയിച്ചു .സിറ്റി പോലിസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം ഏസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍  കൊല്ലം ഈസ്റ്റ് സിഐ മഞ്ചു ലാല്‍, എസ്‌ഐ എസ് ജയകൃഷ്ണന്‍, അഡീഷണല്‍ എസ്‌ഐ എന്‍ പ്രകാശന്‍ , എഎസ്‌ഐ മാരായ ജെ യേശുദാസ്, പ്രകാശ്, എസ്‌സിപിഓ അനന്‍ബാബു , അനില്‍ എംജി, ആന്റി തെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ ജോസ് പ്രകാശ്, ഹരിലാല്‍, മനു, സജു, സീനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയതു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day