|    May 25 Fri, 2018 12:41 pm
FLASH NEWS

കന്നുകാലി കശാപ്പ് നിരോധനം മൗലികാവകാശലംഘനം : എസ് ടിയു

Published : 15th June 2017 | Posted By: fsq

 

കാസര്‍കോട്: രാജ്യത്ത് കന്നുകാലികളുടെ കശാപ്പിന് നിരോധനം ഏര്‍പ്പെടുത്തുക വഴി കേന്ദ്ര സര്‍ക്കാര്‍ ചെയ്തത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് എസ്ടിയു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ്്മാന്‍ പറഞ്ഞു.കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കച്ചവടകശാപ്പ് നിരോധനത്തിനെതിരെ മീറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ (എസ്ടിയു) കാസര്‍കോട് മേഖല കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ശരീഫ് കൊടവഞ്ചി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, എന്‍ എ അബ്ദുല്‍ ഖാദര്‍, ബി കെ അബ്ദുസമദ്, മുത്തലിബ് പാറക്കെട്ട്, മൊയ്തീന്‍ കൊല്ലമ്പാടി, ടി പി മുഹമ്മദ് അനീസ്, ആമു തായല്‍, പി ഡി എ റഹ്്മാന്‍, എസ് എം അബ്ദുര്‍ റഹ്്്മാന്‍, സുബൈര്‍ മാര, മന്‍സൂര്‍ മല്ലത്ത്, മുഹമ്മദ് കുഞ്ഞി കടവത്ത്, സി പി ശംസു, ഹാരിസ് തായല്‍, സി ടി റിയാസ്, ഖലീല്‍ പടിഞ്ഞാര്‍, ഹനീഫ് ചൗക്കി, അഷ്‌റഫ് മുതലപ്പാറ, ടി അബ്ദുല്‍ മുനീര്‍, ബഷീര്‍ എരിയാല്‍, ഖാദര്‍ ചെമനാട്, മുഹമ്മദ് പള്ളം, അബ്ദുല്ല ആലംപാടി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss