|    May 23 Tue, 2017 3:08 am
FLASH NEWS

കന്നുകാലി കടത്ത് വിഎച്ച്പി ഗോരക്ഷകര്‍ ബിജെപി പ്രവര്‍ത്തകനെ അടിച്ചുകൊന്നു

Published : 19th August 2016 | Posted By: SMR

ഉഡുപ്പി(കര്‍ണാടക): കന്നുകാലികളെ കടത്തുകയായിരുന്ന ബിജെപി പ്രാദേശിക നേതാവിനെ ഗോരക്ഷകരായ സംഘപരിവാര പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഉഡുപ്പി ഹെബ്രി ബ്രഹ്മാവര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ സന്തിക്കട്ടയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കോഴിഫാം, വളര്‍ത്തുമൃഗങ്ങളുടെ വില്‍പ്പന എന്നിവ നടത്തുന്ന കെഞ്ചൂരിലെ പ്രവീണ്‍ പൂജാരി(28)യാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അക്ഷയ് ദേവാഡിഗ(20)യെ ഗുരുതര പരിക്കുകളോടെ മണിപ്പാല്‍ കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നു പശുക്കളെ മിനിലോറിയില്‍ കൊണ്ടുപോവുകയായിരുന്നു പ്രവീണ്‍ പൂജാരി. സംഘടിച്ചെത്തിയ 35ഓളം വരുന്ന വിഎച്ച്പി, ഹിന്ദുജാഗരണ്‍ വേദിക പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രവീണ്‍ പൂജാരി തല്‍ക്ഷണം മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിഎച്ച്പി നേതാവ് അരവിന്ദ് ഷെട്ടിഗാര്‍ ഉള്‍പ്പെടെ 17 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പോലിസ് സൂപ്രണ്ട് കെ ടി ബാലകൃഷ്ണന്‍ വ്യക്തമാക്കി. മറ്റു പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day