|    May 26 Fri, 2017 11:08 am
FLASH NEWS

കന്നുകാലിത്തോല്‍ കടത്തിയെന്ന് ആരോപിച്ച് 4 ദലിത് യുവാക്കളെ ശിവസേന നേതാവ് മര്‍ദ്ദിച്ചു

Published : 12th July 2016 | Posted By: mi.ptk

proxy

ഗുജറാത്ത്: ഗുജറാത്തിലെ സോമനാഥ് ജില്ലയില്‍ നാല് ദലിത് യുവാക്കളെ ഒരു സംഘം ആളുകള്‍ ബെല്‍റ്റും വടിയുമപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കന്നുകാലിത്തോല്‍ കടത്തിയെന്നതാണ് ഇവര്‍ക്ക് മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം. ശിവസേന സോമനാഥ് ജില്ലാ പ്രസിഡന്റ് ഗോസ്വാമി പ്രമോദ് രമേശ് ഗിരിയാണ് യുവാക്കളെ മര്‍ദ്ദിക്കാന്‍ തുടക്കമിട്ടത്. ദൃശ്യത്തില്‍ കാണുന്ന കാറ് ഇദ്ദേഹത്തിന്റേതാണെന്ന് പറയുന്നു.
ഒരു സംഘം ആളുകള്‍ ഒന്നിന് പുറകെ ഒന്നായി യുവാക്കളെ ബെല്‍റ്റും വടിയുമപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്ത കുറ്റത്തിന് മാപ്പ് പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
കന്നുകാലിത്തോല്‍ കയറ്റി അയക്കലാണ് തങ്ങളുടെ തൊഴിലെന്നും ജോലിയുടെ ഭാഗമായാണ് തങ്ങള്‍ ഇത് ചെയ്തതെന്നും യുവാക്കള്‍ പറഞ്ഞു.

വീഡിയോ കാണാം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day