|    Jan 16 Mon, 2017 4:46 pm

കന്നിയങ്കത്തിലും ശോഭിച്ച് റിനി

Published : 30th October 2015 | Posted By: SMR

ആലപ്പുഴ: കന്നിയങ്കത്തില്‍ അങ്കത്തട്ടി ശോഭിച്ച് റിനി സെയ്ഫുദ്ദീന്‍ പ്രചാരണത്തില്‍ മുന്നേറുന്നു. ആലപ്പുഴ വലിയകുളം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി കണ്ണട ചിഹ്നത്തിലാണ് റിനിമോള്‍ ജനവിധി തേടുന്നത്. സ്ത്രീസംവരണ വാര്‍ഡായ ഇവിടെ മുന്നണി സ്ഥാനാര്‍ഥികളായി റഹ്ന റഫീക്ക് (എല്‍ഡിഎഫ് സ്വതന്ത്ര), ഷൈലജ നിസാര്‍ (യുഡിഎഫ് സ്വതന്ത്ര) മല്‍സരരംഗത്തുണ്ട്.
നാഷ്‌നല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗമാണ് റിനി സെയ്ഫുദ്ദീന്‍. രസതന്ത്രത്തില്‍ ബിരുദവും അധ്യാപക പരിശീലനത്തില്‍ ബിരുദധാരിണി കൂടിയാണ്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ക്കായി സൗജന്യ ട്യൂഷനും എടുക്കുന്നു. മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും വികസന മുരിടിപ്പ് തുടര്‍ക്കഥയായ സാഹചര്യത്തിലാണ് ജനകീയ പ്രശ്‌നങ്ങളുയര്‍ത്തി റിനി സെയ്ഫുദ്ദീന്‍ വോട്ട് തേടുന്നത്. വാര്‍ഡിലെ പ്രശ്‌നങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പരിഹരിക്കാന്‍ പ്രയത്‌നിക്കുമെന്ന് ഇവര്‍ പറയുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തികഞ്ഞ ആത്മവിശ്വാസം കരസ്ഥമാക്കാനായെന്ന് റിനിമോള്‍ പറയുന്നു. പോപുലര്‍ ഫ്രണ്ട് ജില്ലാ പിആര്‍ഒ സെയ്ഫുദ്ദീനാണ് ഭര്‍ത്താവ്. രണ്ടു കുട്ടികളുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക