|    Feb 21 Wed, 2018 8:27 pm
FLASH NEWS

കന്നിമലയില്‍ വീണ്ടും പുലിയിറങ്ങി ;പശുവിനെ കൊന്നു

Published : 26th May 2017 | Posted By: fsq

 

മൂന്നാര്‍: കന്നിമല എസ്‌റ്റേറ്റില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നതോടെ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഭീതിയിലായി. കന്നിമല ലോവര്‍ ഡിവിഷനിലെ തോട്ടം തൊഴിലാളിയായ രാമാത്തായുടെ പശുവിനെയാണ് പുലി കൊന്നത്. എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. കഴിഞ്ഞ ദിവസം വീട്ടിനരികില്‍ നിന്നിരുന്ന പശുവിനെയാണ് പുലി കാട്ടിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയാണ് പശുവിനെ കൊല്ലപ്പെട്ട നിലയില്‍ കാട്ടിനകത്തു നിന്നും കണ്ടെത്തിയത്. വെറ്ററിനറി സര്‍ജന്‍ സ്ഥലത്തെത്തി പശുവിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പശുവിനെ കടിച്ചു കീറിയ നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ നാല് പശുക്കളെയാണ് പുലി വരുത്തിയത്. കന്നിമല എസ്റ്റേറ്റിലെ ടോപ്പ് ഡിവിഷനില്‍ രണ്ടും ലോവര്‍ ഡിവിഷനില്‍ ഒരു പുലിയും കൊല്ലപ്പെട്ടിരുന്നു. കന്നിമല ഭാഗത്ത് രണ്ടു പുലികളുണ്ടെന്നും ഇവയാണ് കന്നുകാലികളെ ആക്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പശുക്കളെ പുലി കൊല്ലുന്നത് പതിവാക്കിയതോടെ ഉപജീവന മാര്‍ശത്തിനായി പശുവിനെ വളര്‍ത്തുന്നവര്‍ ഭീതിയിലായിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss