|    Jun 21 Thu, 2018 2:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കന്നഡ സംസാരിച്ചില്ല; കശ്മീരി സഹോദരന്‍മാര്‍ക്കു മര്‍ദനം

Published : 20th December 2017 | Posted By: kasim kzm

ബംഗളുരു: കന്നഡ സംസാരിക്കാത്തതിനു കശ്മീരി സഹോദരങ്ങള്‍ക്കു മര്‍ദനം. ഒരാഴ്ച മുമ്പാണു സംഭവം ഉണ്ടായതെങ്കിലും വിവരം പുറത്തുവന്നതു തിങ്കളാഴ്ചയാണ്. മര്‍ദനവുമായി ബന്ധപ്പെട്ട് മഹേഷ്, ഹാരിഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ഒരു കോളജില്‍ പഠിക്കുന്ന യുവാവും സഹോദരനും ഡിസംബര്‍ 11നു കാറില്‍ വീട്ടിലേക്കു മടങ്ങവേയാണു സംഭവം നടന്നത്. ബൈക്കില്‍ വന്ന രണ്ടു യുവാക്കള്‍ ഇവരോടു കന്നഡയില്‍ എന്തോ ചോദിക്കുകയും കന്നഡ അറിയില്ലെന്നു പറഞ്ഞപ്പോള്‍ കന്നഡ സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയും കല്ലു കൊണ്ട് ഇടിക്കുകയും ചെയ്തുവെന്നു സഹപാഠി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss