|    Oct 24 Wed, 2018 1:41 am
FLASH NEWS

കന്നഡ വിദ്യാര്‍ഥികള്‍ നേരിടുന്ന ഭാഷാപ്രശ്‌നം പരിഹരിക്കണം: പി സി ജോര്‍ജ്

Published : 25th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: കന്നഡ ഭാഷ മാതൃഭാഷയായി സ്വീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആ ഭാഷയില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുവാനുള്ള അവസരം നിഷേധിക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്ന് കേരള ജനപക്ഷ ചെയര്‍മാന്‍ പി സി ജോര്‍ജ്ജ് എംഎല്‍എ അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളില്‍ കന്നഡമീഡിയം നിര്‍ത്തലാക്കാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തും. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. മലയാള ഭാഷയോടൊപ്പം തന്നെ മറ്റു ഭാഷകളും പഠിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജനപക്ഷം ജില്ലാ സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോബില്‍ മൈലാട്ടൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഷൈജോ ഹസന്‍, മാലോത്ത് പ്രതാപചന്ദ്രന്‍, വിനോദ് ചെട്ടിക്കത്തോട്ടത്തില്‍, ബേബി കൊല്ലക്കൊമ്പില്‍, എം പി നിസാര്‍, ഷിജി അഗസ്റ്റ്യന്‍, അമല്‍ മാത്യു, റെജിമോന്‍ ജോണ്‍, ജിയോ കാത്തിരക്കാട്, സതീഷ് സദാനന്ദന്‍, കെ രാഹുല്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss