|    Aug 19 Sun, 2018 8:55 pm
FLASH NEWS

കന്നഡ മീഡിയത്തില്‍ കണക്ക് പഠിപ്പിക്കാന്‍ നിയമിച്ചത് കന്നഡ അറിയാത്ത അധ്യാപകനെ

Published : 4th August 2018 | Posted By: kasim kzm

കാസര്‍കോട്: പിഎസ്‌സിയുടെ കെടുകാര്യസ്ഥത നിമിത്തം കന്നഡ മീഡിയം സ്‌കൂളില്‍ കണക്ക് പഠിപ്പിക്കാന്‍ നിയമിച്ചത് കന്നഡ അറിയാത്ത അധ്യാപകനെ. മംഗല്‍പ്പാടി ജിഎച്ച്എസ്എസിലെ ഹൈസ്‌കൂള്‍ കന്നഡ മീഡിയം അധ്യാപകനായി ജൂണ്‍ 23നാണ് പിഎസ്‌സി ഇദ്ദേഹത്തെ നിയമിച്ചത്. മലപ്പുറം തിരൂര്‍ സ്വദേശിയായ അധ്യാപകന് കന്നഡ ഭാഷ തീരെ വശമില്ലാത്തതിനാല്‍ കുട്ടികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തിറങ്ങി. കഴിഞ്ഞമാസം 30ന് സ്‌കൂളില്‍ സമരം നടത്തിയിരുന്നു.
ഈ മാസം ഒന്നിന് രക്ഷിതാക്കളും വിദ്യാര്‍ഥികളും ഡിഡിഇയെയും എഡിഎമ്മിനെയും കണ്ട് പരാതി നല്‍കിയിരുന്നു. ഹൈസ്‌കൂള്‍ വിഭാഗം കന്നട മീഡിയത്തിലെ ഒമ്പതു ഡിവിഷനുകളില്‍ രണ്ട് കണക്ക് അധ്യാപകരാണുള്ളത്.
നിലിവിലുള്ള ഒരാള്‍ 16വര്‍ഷമായി ഈ സ്‌കൂളില്‍ പഠിപ്പിച്ചുവരികയാണ്. സ്‌കൂളിന്റെ നൂറുശതമാനം വിജയത്തിനായി പിടിഎ കമ്മിറ്റി കണക്ക്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയ്ക്ക് പ്രത്യേകിച്ച് കോച്ചിങ് ക്ലാസ് നടത്താനിരിക്കുമ്പോഴാണ് കന്നഡ അറിയാത്ത അധ്യാപകനെ സ്‌കൂളില്‍ നിയമിച്ചത്. 75ഓളം രക്ഷിതാക്കള്‍ ഡിഡിഇയെ കണ്ടിട്ടും നടപടിയുണ്ടായിട്ടില്ല. ഇതേത്തുടര്‍ന്ന് കുട്ടികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് സമരം നടത്തുകയാണ്.
സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലിസിനെ നിയോഗിച്ചാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്‌കൂള്‍ പ്രവര്‍ത്തിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss