|    Jun 20 Wed, 2018 10:55 am
Home   >  Todays Paper  >  page 10  >  

കന്നഡ, തമിഴ് വംശജര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ; ഭാഷാപ്രശ്‌നം പഠിക്കാന്‍ ഉദ്യോഗസ്ഥനെ നിയോഗിക്കും

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല ഭാഷാന്യൂനപക്ഷ സമിതി യോഗം തീരുമാനിച്ചു. ഭാഷാന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു തലത്തിലും അവരവരുടെ ഭാഷയില്‍ ചോദ്യങ്ങള്‍ ലഭ്യമാക്കി പരീക്ഷ എഴുതാനുള്ള അവസരം നല്‍കും. കന്നഡ, തമിഴ് വംശജര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സ്‌കൂളുകളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതുകൊണ്ട് ഭാഷാ ന്യൂനപക്ഷങ്ങളുടെ താല്‍പര്യം ഹനിക്കപ്പെടുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളില്‍ ബോധനമാധ്യമം തമിഴോ കന്നഡയോ ആയി തുടരും.  എന്നാല്‍, മലയാളം ഉപഭാഷയായി പഠിക്കണമെന്ന നിര്‍ദേശം  ഈ വര്‍ഷം ഒന്നാം ക്ലാസിലും അടുത്തവര്‍ഷം മുതല്‍ രണ്ടാം ക്ലാസിലും നടപ്പാക്കും. ഇപ്പോള്‍ മറ്റു ക്ലാസുകളിലുളളവര്‍ മലയാളം പഠിക്കേണ്ടി വരില്ല. ഭാഷാന്യൂനപക്ഷങ്ങളുടെ താല്‍പര്യം പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടാണ് മലയാള ഭാഷാനിയമം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യോഗത്തില്‍ വൈദ്യുതിമന്ത്രി എം എം മണി, എംഎല്‍എമാരായ എസ് രാജേന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, എ ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss