|    Jan 20 Fri, 2017 9:35 pm
FLASH NEWS

കനോലി കലൈഡോസ്‌കോപ്പ് ലോക സാഹിത്യത്തിലേക്ക്

Published : 31st July 2016 | Posted By: SMR

ചാവക്കാട്: കനോലിക്കനാല്‍ തീരത്തെ ജീവിതങ്ങളെക്കുറിച്ച് മലയാളി രചിച്ച കവിതാസമാഹാരം ലോകസാഹിത്യത്തിന്റെ ഭാഗമാവുന്നു. ചാവക്കാട് ഒരുമനയൂര്‍ സ്വദേശിയും മലപ്പുറം മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ എം വി ഫേബിയാസാണ് കനോലി കലൈഡോസ്‌കോപ്പ്’എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയത്. ഒരു കാലഘട്ടത്തിന്റെ ചരിത്രം ജീവിതമുഖത്തെ വിവിധ പാടുകളിലൂടെ അവതരിപ്പിക്കുന്ന പാറാട്ടു ബീവീസ് ഫേസ്, ആസ്‌ത്രേലിയന്‍ യൂനിവേഴ്‌സിറ്റി മുമ്പ് പ്രസിദ്ധീകരിച്ച ദി എങ്‌സൈറ്റീസ് ഓഫ് എ വിഡോ തുടങ്ങിയ കവിതകള്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കനോലിക്കനാല്‍ തീരത്തെ ജനങ്ങളുടെയും ജീവികളുടെയും ജീവിതം ചിത്രീകരിക്കുന്ന കവിതകളാണ് പുസ്തകത്തിലുള്ളത്. അമേരിക്കയിലെ പങ്ക്‌സ് റൈറ്റ് പോംയസ് പ്രസ്’പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ 55 കവിതകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അമേരിക്കന്‍, ബ്രിട്ടിഷ്, ജപ്പാനീസ് എന്നിങ്ങനെ മൂന്നു പതിപ്പുകളിലായി പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം ആമസോണിലൂടെയാണ് വില്‍പന നടത്തുന്നത്. ഫേബിയാസിന്റെ കഥകളും കവിതകളും നിരവധി അന്താരാഷ്ട്ര ജേണലുകളില്‍ ഏഴു രാജ്യങ്ങളിലായി അച്ചടിച്ചു വന്നിട്ടുണ്ട്. ഫേബിയാസിന്റെ ഇംഗ്ലീഷ് കവിതകള്‍ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 109 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക