|    Aug 18 Sat, 2018 2:43 am
FLASH NEWS

കനോലി കനാല്‍ സംരക്ഷണ പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുങ്ങി

Published : 12th August 2018 | Posted By: kasim kzm

കെ എം അക്ബര്‍

ചാവക്കാട്: കനോലി കനാല്‍ സംരക്ഷണത്തിനായുള്ള ചാവക്കാട് നഗരസഭ പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുങ്ങി. 2016 ഏപ്രില്‍ മാസത്തിലാണ് നഗരസഭ പരിധിയിലെ കനോലി കനാല്‍ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിനായി ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും പ്രത്യേക യോഗവും നഗരസഭ വിളിച്ചു ചേര്‍ത്തു.
കനോലി കനാലില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താ ന്‍ നീരീക്ഷണ കാമറ സ്ഥാപിക്കുക, സെപ്റ്റിക് ടാങ്ക് മാലിന്യം പുഴയിലേക്ക് തള്ളുന്നത് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വിവിധ സ്‌കൂളുകളിലെ എന്‍എസ്എസ് യൂണിറ്റുകളെ പ്രയോജനപ്പെടുത്തി കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവരില്‍ ബോധവല്‍ക്കരണം നടത്തുക, പുഴ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക, കനാല്‍ തീരങ്ങളില്‍ താമസിക്കുന്നവരെ വിവിധ മേഖലകളാക്കി തരം തിരിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കുക, പുഴ സംരക്ഷണത്തിനായി പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപവല്‍ക്കരിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചെങ്കിലും ഇതുവരെ ഒന്നും നടന്നില്ല.
കനോലി കനാല്‍ കയ്യേറ്റം അവസാനിപ്പിക്കാനും മേഖലയില്‍ ശുചീകരണം നടത്താനും ജലസേചന വകുപ്പുമായി കൂടിയാലോചിച്ച് പലഫ്രദമായ നടപടി സ്വീകരിക്കാനും യോഗത്തില്‍ ധാരണയായിരുന്നു. അതേസമയം പ്രദേശത്തെ കൂട്ടായ്മകളുടേയും സ്‌കൂളുകളുടേയും നേതൃത്വത്തില്‍ കനോലി കനാല്‍ ശുചീകരണം ചിലയിടങ്ങളില്‍ നടന്നെങ്കിലും നഗരസഭയുടെ നേതൃത്വത്തില്‍ പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ല.
നഗരസഭ ഭരണാധികാരികാരികളുടെ പിടിപ്പുകേടാണ് ഇതിനു കാരണമെന്ന ആരോപണം ഇപ്പോള്‍ വ്യാപകമാണ്. അതേസമയം പ്രതിപക്ഷത്തിന്റെ കഴിവുകേടാണ് ഭരണാധികാരികളുടെ ഈ നയങ്ങള്‍ക്ക് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss