|    Aug 19 Sat, 2017 9:14 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കനോലി കനാലിന്റെ പഴയ പ്രതാപം വീണ്ടെടുക്കണമെന്ന് ഹൈക്കോടതി

Published : 4th August 2017 | Posted By: fsq

 

കൊച്ചി: കനോലി കനാലിന്റെ കോഴിക്കോട് ഭാഗത്തെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നും കനാലില്‍ കൂടുതല്‍ ചളി അടിയുന്നതും കനാല്‍ഭൂമി കൈയേറുന്നതും സര്‍ക്കാര്‍ തടയണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കോഴിക്കോട് കാരാപറമ്പ് സ്വദേശിനി ജന്നത്ത് നിസ ഉള്‍പ്പെടെ 11 പേര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. മലബാര്‍ കലക്ടറായിരുന്ന ഹെന്റി വാലന്റൈന്‍ കനോലിയാണ് 1848ല്‍ കനാല്‍ ചരക്കുനീക്കത്തിനും ഉള്‍നാടന്‍ ജലഗതാഗതത്തിനുമായി തുറന്നുകൊടുത്തത്. തീവണ്ടിയുടെ വരവോടെ കനാല്‍ ഉപയോഗം പരിമിതപ്പെട്ടു. ചളി നീക്കി എട്ട് മീറ്ററെങ്കിലും ആഴമുള്ള കനാലാക്കി നിലനിര്‍ത്തുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഇതിനു സര്‍ക്കാര്‍ ഉടനെ നടപടിയെടുക്കുമെന്ന് കരുതുന്നതായും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക