|    Aug 22 Wed, 2018 9:56 am
FLASH NEWS

കനോലികനാലിനോട് ചേര്‍ന്ന് ദേശീയപാത നിര്‍മിക്കണമെന്ന് സര്‍വകക്ഷി യോഗം

Published : 9th August 2018 | Posted By: kasim kzm

ചാവക്കാട്: ദേശീയപാത 66ന്റെ നിലവിലുള്ള അലൈന്‍മെന്റില്‍ മാറ്റം വരുത്തി കനോലികനാലിനോട് ചേര്‍ന്ന് ദേശീയപാത നിര്‍മിക്കണമെന്ന് ഒരുമനയൂര്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. നിലവിലെ അലൈന്‍മെന്റ് പ്രകാരം ദേശീയപാത വികസനം നടപ്പാക്കിയാല്‍ പഞ്ചായത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയാകുമെന്ന നിലയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ദേശീയപാതയ്ക്കായി കനോലികനാലിനോട് ചേര്‍ന്ന് സ്ഥലമേറ്റെടുക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം പരമാവധി കുറയ്ക്കാനാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു. നിലവിലുള്ള അലൈന്‍മെന്റ് നടപ്പാക്കിയാല്‍ പഞ്ചായത്തിലെ നൂറുകണക്കിന് വീടുകളും കച്ചവട സ്ഥാപനങ്ങളും ഇല്ലാതാവും. പഞ്ചായത്ത് തന്നെ ഇല്ലാതാവുമെന്ന സ്ഥിതിയും ഉണ്ടാവും. സ്ഥലമേറ്റെടുപ്പിന് മുമ്പ് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നഷ്ടപരിഹാരം കുടിയൊഴിപ്പിക്കുന്നവര്‍ക്ക് നല്‍കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളുന്നയിച്ച് പൊതുമരാമത്ത് മന്ത്രി, കലക്ടര്‍, കേന്ദ്രമന്ത്രി, കേന്ദ്ര, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ആഷിത, കെ ജെ ചാക്കോ, ഹംസക്കുട്ടി, ഷൈനി ഷാജി, പി കെ അലി, സിന്ധു അശോകന്‍, പി കെ നൂറുദ്ദീന്‍, ഗില്‍ബര്‍ട്ട് ഒരുമനയൂര്‍, പി കെ നന്ദകുമാര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss