|    Jun 25 Mon, 2018 5:29 pm
FLASH NEWS
Home   >  News now   >  

കനേഡിയന്‍ ഗ്രാന്റ്പ്രീ കിരീടം സെബാസ്റ്റിയന്‍ വെറ്റലിന്

Published : 11th June 2018 | Posted By: vishnu vis

ഒട്ടാവ: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിലെ കനേഡിയന്‍ ഗ്രാന്റ്പ്രീയില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം. മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെറ്റല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഒരു മണിക്കൂര്‍ 28 മിനിറ്റ് 31.377 സെക്കന്റ് സമയം കുറിച്ചായിരുന്നു വെറ്റലിന്റെ കിരീട നേട്ടം. മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസ് (1.28.38.753) രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ (1.28.39.737) മൂന്നാം സ്ഥാനത്തും മല്‍സരം പൂര്‍ത്തിയാക്കി. റെഡ്ബുള്ളിന്റെ തന്നെ ഡാനിയല്‍ റിക്കിയാര്‍ഡോയാണ് നാലാം സ്ഥാനക്കാരന്‍.
ജയത്തോടെ ടൂര്‍ണമെന്റില്‍ 121 പോയിന്റുമായി വെറ്റല്‍ ഒന്നാം സ്ഥാനത്തേക്കെത്തി. 120 പോയിന്റുമായി നിലവിലെ ചാംപ്യന്‍ ഹാമിള്‍ട്ടണ്‍ രണ്ടാം സ്ഥാനത്തുണ്ട്. വള്‍ട്ടേരി ബോത്താസ് (86), ഡാനിയല്‍ റിക്കിയാര്‍ഡോ (84), കിമി റെയ്‌ക്കോനെന്‍ (68) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss