|    Apr 29 Sat, 2017 7:10 am
FLASH NEWS

കനുഭായി ഗാന്ധിക്ക് യാത്രാമൊഴി

Published : 9th November 2016 | Posted By: SMR

സൂറത്ത്: തിങ്കളാഴ്ച അന്തരിച്ച മഹാത്മാഗാന്ധിയുടെ ചെറുമകന്‍ കനുഭായി ഗാന്ധിക്ക് വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളടക്കം നൂറുകണക്കിന് ആളുകള്‍ യാത്രാമൊഴി നല്‍കി. കനുഭായിയുടെ ഭാര്യ ശിവലക്ഷ്മി ഗാന്ധിയാണ് ഉംറ ശ്മശാനത്തില്‍ ചിതയ്ക്കു തീക്കൊളുത്തിയത്. കനുഭായിയുടെ സഹോദരിയുടെ മകള്‍ നീലം ബെന്‍ പരിഖ് സന്നിഹിതയായിരുന്നു. ജനങ്ങള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ നേരത്തേ മൃതദേഹം ആശുപത്രിയില്‍ ദര്‍ശനത്തിനു വച്ചിരുന്നു. മഹാത്മജിയുടെ മൂന്നാമത്തെ മകന്‍ രാംദാസ് ഗാന്ധിയുടെ മകനാണ് കനുഭായി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day