|    Feb 20 Tue, 2018 8:59 pm
FLASH NEWS

കനിവ് 2017 സമാപിച്ചു

Published : 24th January 2017 | Posted By: fsq

 

കരുനാഗപ്പള്ളി: വവ്വാക്കാവ് യാഫ്‌ന  ക്ലബ്ബിന്റെ നേതൃത്വത്തില്‍ കനിവ് 2017 വിവിധ പരിപാടികളോട് കൂടി സമാപിച്ചു. സമൂഹ നന്മക്കായി സാമൂഹിക പ്രതിബദ്ധതയോടെ ചികില്‍സാ ധനസഹായം, വിദ്യാഭ്യാസ അവാര്‍ഡുകള്‍, കലാകായിക ആദുര ശുശ്രൂഷ, അധ്യാപന, സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കല്‍, കര്‍ഷകശ്രീ അവാര്‍ഡുകള്‍, ആയൂര്‍വേദ മെഡിക്കല്‍ ക്യാംപ്, കലാസന്ധ്യ, കലാമല്‍സരങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, ഗാനമേള ഉള്‍പ്പെടെ നാട്ടില്‍ ഉല്‍സവമായി മാറിയ പരിപാടി  ശ്രദ്ദേയമായി. സാംസ്‌കാരിക സമ്മേളനത്തിന്റെ ഭാഗമായി കനിവ് ഉദ്ഘാടനം മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു. സാന്ത്വന സ്പര്‍ശം ഉദ്ഘാടനം ആര്‍ രാമചന്ദ്രന്‍ എംഎല്‍എയും വിദ്യാനിധി ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും വിദ്യാജേ്യാതി ഉദ്ഘാടനം ചവറ എംഎല്‍എ  എന്‍ വിജയന്‍ പിള്ളയും നിര്‍വ്വഹിച്ചു. പുനലൂര്‍ സോമരാജന്‍ മുഖ്യപ്രഭാഷണം  നടത്തി.  യാഫ്‌ന പ്രസിഡന്റ് ബി കിഷോര്‍,  സെക്രട്ടറി ഒ അരുണ്‍ ബിനു എസ് വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss