|    Jul 22 Sun, 2018 2:36 pm
FLASH NEWS

കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ ഒാഫിസില്‍ വിജിലന്‍സ് റെയ്ഡ്

Published : 16th September 2017 | Posted By: fsq

 

ആലപ്പുഴ: കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്. കനാല്‍ക്കരയിലെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സ്വകാര്യവ്യക്തിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ടെണ്ടര്‍ വിളിക്കാതെയാണ് മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതെന്ന് പരിശോധനയില്‍ വ്യക്തമായി. 2014ല്‍ കനാല്‍ക്കരയിള്ള 100 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ടെണ്ടര്‍ നടപടികള്‍ പാലിക്കാതെ അനുമതി നല്‍കുകയായിരുന്നു. മരങ്ങള്‍ വില്‍പ്പന നടത്തിയതു സംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 ഓടെയാണ് വിജിലന്‍സ് സംഘം കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി ഓഫിസില്‍ പരിശോധനക്കെത്തിയത്. വിജിലന്‍സ് ഡിവൈഎസ്പി റെക്‌സ് ബോബി അരവിന്ദിന്റെ നിര്‍ദേശപ്രകാരം സിഐ കെ എ തോമസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss