|    Jan 20 Fri, 2017 1:01 am
FLASH NEWS

കനാല്‍ ബണ്ട് തകര്‍ന്ന് പാടശേഖരത്ത് വെള്ളംകയറി; ലക്ഷങ്ങളുടെ നഷ്ടം

Published : 29th August 2016 | Posted By: SMR

ബാലരാമപരം: നെയ്യാര്‍ ഡാം വിഴിഞ്ഞം ബ്രാഞ്ച് കനാലിന്റെ ബണ്ട് തകര്‍ന്നു പാടശേഖരത്ത് വെള്ളംകയറി; ലക്ഷങ്ങളുടെ കൃഷിനാശം. വിഴിഞ്ഞം ബ്രാഞ്ച് കനാലിന്റെ പള്ളിച്ചല്‍ ചിറ്റിക്കോട് ഏലായിലാണു ബണ്ട് തകര്‍ന്ന് വെള്ളം പൊട്ടിയൊഴുകിയത്. മൂന്നു ദിവസമായി കനാലിന്റെ ബണ്ടില്‍ ചോര്‍ച്ച ഉള്ളതായി കാണിച്ച് നാട്ടുകാര്‍ ഇറിഗേഷന്‍ കനാല്‍ എഇക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
പള്ളിച്ചല്‍ ചിറ്റിക്കോട് തൂക്കുപാലത്തിനോടു ചേര്‍ന്നുള്ള ബണ്ടാണ് തകര്‍ന്നത്. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ അറിയാന്‍ കഴിഞ്ഞിരുന്നില്ല. കൃഷിസ്ഥലത്ത് അധികമായി വെള്ളം കയറുന്നത് കണ്ട് കര്‍ഷകര്‍ നോക്കിയപ്പോഴാണ് ബണ്ട് തകര്‍ന്ന വിവരം അറിയുന്നത്. ഡാമില്‍ അറിയിച്ചതിനെ തുടര്‍ന്നു നരുവാമൂട് ഭാഗത്ത് നിന്നു ഷട്ടര്‍ അടച്ച് വെള്ളം തിരിച്ചുവിട്ടെങ്കിലും ഒഴുക്കിന്റെ ശക്തി തടയാനായില്ല. ഓണം വിപണി ലക്ഷ്യമാക്കി പള്ളിച്ചല്‍ ചിറ്റിക്കോട് ഏലായില്‍ നിരവധി കര്‍ഷകര്‍ ഇറക്കിയിരുന്ന കൃഷിയിടമാണു വെള്ളംകയറി തകര്‍ന്നത്.
വെണ്ട, ചീര, വെള്ളരി, പടവലം, പയര്‍ തുടങ്ങിയ കൃഷിയാണ് അധികവും നശിച്ചത്. ഇനിയും ഈ ഭാഗത്ത് ഇത്തരത്തില്‍ കൃഷിനശിക്കാന്‍ സാധ്യതയുണ്ടെന്നും പല ഭാഗത്തും വിള്ളലുകള്‍ ഉള്ളതായും നാട്ടുകാര്‍ പറയുന്നു. പോലിസും രാഷ്ട്രീയ പ്രതിനിധികളും പഞ്ചായത്ത് ഭരണസമിതിക്കാരും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കൃഷി നശിച്ച കര്‍ഷകര്‍ ഇന്ന് പള്ളിച്ചല്‍ ഇറിഗേഷന്‍ കനാല്‍ ഓഫിസ് ഉപരോധിക്കുമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും കനാല്‍ ചോര്‍ച്ചയ്ക്കും ബണ്ട് തര്‍ന്നതിനും ഉടന്‍ പരിഹാരം കാണണമെന്നും കര്‍ഷകര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക