|    Jun 20 Wed, 2018 10:48 am

കനാല്‍ നന്നാക്കാന്‍ നടപടിയില്ല ; നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published : 2nd August 2017 | Posted By: fsq

 

പുല്‍പ്പള്ളി: ചെറ്റപ്പാലം പാടശേഖരത്തെ കനാല്‍ തകര്‍ന്നതോടെ വെള്ളമില്ലാത്തത് മൂലം കൃഷിയിറക്കാനാവാതെ കര്‍ഷകര്‍. മഴയില്ലാതായതോടെ തോടുകളും വറ്റിവരണ്ടു. ഇതോടെ കനാലിലൂടെ എത്തുന്ന വെള്ളം ഉപയോഗിച്ചായിരുന്നു ചെറ്റപ്പാലം പാടത്തെ കര്‍ഷകര്‍ കൃഷിയിറക്കിയിരുന്നത്. എന്നാല്‍, ഇത്തവണ താഴെ ചെറ്റപ്പാലം മുതല്‍ ഉദയക്കവല വരെയുള്ള വയലുകളിലൂടെ കടന്നുപോവുന്ന കനാലുകള്‍ പലയിടങ്ങളിലും തകര്‍ന്നുകിടക്കുന്നതു മൂലം വെള്ളം എത്താത്ത അവസ്ഥയാണ്. ഇതോടെ നെല്‍കൃഷിക്കായി പാകിയ ഞാറുകള്‍ ഉണങ്ങിനശിക്കുകയാണ്. താഴെ ചെറ്റപ്പാലം ചെക്ഡാമില്‍ നിന്നു വെള്ളം കനാല്‍വഴി എത്തിച്ച് കൃഷിയിറക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍, ഇതിനാവശ്യമായ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. സര്‍ക്കാരിന്റെ സമഗ്ര വരള്‍ച്ചാ നിര്‍മാര്‍ജന പദ്ധതിയിലൂടെ കാര്‍ഷിക മേഖലയില്‍ വെള്ളം എത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍നടപടികളുണ്ടായില്ല. മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് മേഖലയിലെ ഭൂരിഭാഗം വയലുകളിലും കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss